terrorist

ന്യൂഡൽഹി: കാശ്മീരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഹിസ്ബുൾ മുജാഹിദ്ദീൻ കമാന്റർ റിയാസ് നായ്ക്കു കൊല്ലപ്പെട്ടതിന് പിന്നാലെ ഭീകരസംഘടനാ തലപ്പത്തേക്ക് 26 വയസ്സുകാരൻ സൈഫുള്ള മിറിനെ നിയമിച്ചതായി അറിയിച്ച് ഹിസ്ബുൾ വക്താവ് സലീം ഹാഷ്മി. സുരക്ഷാ സേനയും പോലീസും ചേർന്നുള്ള സംയുക്ത ഓപ്പറേഷനിലാണ് റിയാസ് നായ്ക്കുവും മറ്റൊരു ഭീകരൻ അദിൽ അഹമ്മദും കൊല്ലപ്പെട്ടത്.

ഖാസി സെയിദ് എന്ന സൈഫുള്ള മിർ 2014 മുതൽ റിയാസ് നായ്കുവിനൊപ്പം ഭീകരവാദപ്രവർത്തനങ്ങളിൽ സജീവമാണ്.

ഉപതലവനായി സഫർ ഉൾ ഇസ്ളാമിനെയും നിയമിച്ചു. പന്ത്രണ്ടാം ക്ളാസ് വിദ്യാഭ്യാസം മാത്രമാണുള്ളതെങ്കിലും മറ്രുള്ളവരെ ചികിത്സിക്കുന്നതിനാൽ സൈഫുള്ള മീറിനെ 'ഡോക്ടർ സൈഫ്' എന്നും വിളിപ്പേരുണ്ട്. തീവ്രവാദ പ്രവർത്തനങ്ങൾ മാത്രമല്ല കശ്മീരിലൂടെയുള്ള മയക്കുമരുന്ന് കടത്തിലും ഹിസ്ബുൾ മുജാഹിദ്ദീന് പങ്കുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി അടുത്തിടെ കണ്ടെത്തിയിരുന്നു.