pic

കണ്ണൂർ: ഗവ.മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പലും എമർജൻസി മെഡിസിൻ വിഭാഗത്തിലെ പ്രൊഫെസ്സറുമായ ഡോ. സുധാകരൻ തന്റെ പത്നി ഇതേ മെഡിക്കൽ കോളേജിലെ അനാറ്റമി വിഭാഗത്തിലെ ഡോ. ശ്രീമതിയുടെ ഇത്തവണതെ പിറന്നാൾ ദിനം കൊവിഡ് രോഗികൾക്ക് വേണ്ടി ദിനരാത്രങ്ങൾ ചിലവഴിക്കുന്ന സഹപ്രവർത്തകർക്കും വിദ്യാർത്ഥികൾക്കും ഒരു കൈതാങ്ങായി മാറ്റി.

ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർക്ക് മഹാമാരിയെ തടയിടാൻ ഒരു ലക്ഷം രൂപയുടെ മാസ്‌ക്കുകൾ സംഭാവന ചെയ്താണ് ഡോക്ടർ ദമ്പതികൾ നാട്ടിനാകെ മാതൃകയായത്. കാസർകോട് തൃക്കരിപ്പൂർ സ്വദേശികളാണ് ഡോ.സുധാകരനും പത്നി ശ്രീമതിയും. ദീർഘകാലമായി കണ്ണൂർ ഗവ മെഡിക്കൽ കോളെജിൽ ഇവർ സേവനം അനുഷ്ഠിച് വരികയാണ്. കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ പ്രിൻസിപ്പൽ ഡോ. എൻ.റോയ് ഡോ. ശ്രീമതിയുടെ കയ്യിൽ നിന്ന് മസ്‌ക്കുകൾ അടങ്ങിയ ശേഖരം ഏറ്റുവാങ്ങി. വൈസ് പ്രിൻസിപ്പൽ ഡോ രാജീവ് എസ്, മെഡിക്കൽ സൂപ്രണ്ട് ഡോ. സുദീപ്, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ്, എമർജൻസി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫെസർ ഡപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടുമായ ഡോ.വിമൽ റോഹൻ, എ.ആർ.എം.ഒ ഡോ. മനോജ് കുമാർ, ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേറ്റർ ഡോ. ബിന്ദു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.