ലോക്ക്ഡൗൺ കാലത്ത് പക്ഷിമൃഗാദികൾ കാട്ടിൽ നിന്നും നഗരങ്ങളിലേക്ക് വിരുന്നെത്തിയ വാർത്തകൾ ഇടക്കിടെ നാം കാണുന്നുണ്ട്. അത്തരത്തിൽ ഏറ്റവും പുതിയതാണ് ട്വിറ്റർ അക്കൗണ്ടിൽ ഗുൻജൻ മേത്ത എന്ന വനിത ഷെയർ ചെയ്ത 52 സെക്കന്റുള്ള വീഡിയോ. തന്റെ വീട്ടിലെത്തിയ അതിസുന്ദരനായൊരു മയിൽ ചില്ല് ജനാലയിൽ കൊത്തുന്നതാണ് ഇതിലുള്ളത്. രസകരമായ വീഡിയോ വൈറലായി.
മറ്രേതോ മയിലാണെന്ന് കരുതിയാകാം മയിൽ ജനൽ ചില്ലിലൂടെ കാണുന്ന സ്വന്തം പ്രതിബിംബത്തിൽ കൊത്തുന്നതും ശബ്ദമുണ്ടാക്കുന്നതും. അതിന് അൽപം ധാന്യങ്ങൾ നൽകാനും ചായയും പലഹാരങ്ങളും നൽകാനും വീഡിയോ കണ്ടവരും ഷെയർ ചെയ്തവരും അഭിപ്രായപ്പെടുന്നുണ്ട്. 24400പേരോളം കണ്ട വീഡിയോ 16000 പേർ ഷെയർ ചെയ്ത് കഴിഞ്ഞു.
#CoronaLockdown Pleseeeeeeeee let me in Mom 😂 pic.twitter.com/obKc5VezKB
— Sandeep Tripathi, IFS (@sandeepifs) May 8, 2020