uma

അപ്രതീക്ഷിതമായി ലഭിച്ച അവധിക്കാലത്തെ വിജ്ഞാനപ്രതമാക്കുകയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ നാലാം ക്ലാസുകാരി ഉമ എസ്. അടുത്ത അദ്ധ്യയന വർഷം അഞ്ചാം ക്ലാസിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്കായി ചാനലിൽ പുതിയ ഒരു പ്ലേ ലിസ്റ്റ് കൂടി ആരംഭിച്ചിരിക്കുകയാണ്. അഞ്ചാം ക്ലാസിലെ വിവിധ വിഷയങ്ങൾ ഇനി നമുക്കൊന്നിച്ച് പഠിക്കാം എന്നാണ് ചാനലിലൂടെ ഉമ പറയുന്നത്. പൊതുവിദ്യാലയങ്ങളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് ഈ വീഡിയോ ഫലപ്രദമാകും.

നേരത്തെയും ഉമയുടെ വീഡിയോ സോഷ്യൽ മീഡിയിൽ ഇടം നേടിയിരുന്നു. വീട്ടിനകത്ത് ഇരുന്ന് തന്റെ ചാനലിലൂടെ കൂട്ടുകാർക്ക് വേണ്ടി കൊവിഡ് ബോധവൽക്കരണ പ്രസന്റേഷനുകളും ഡെമോൺസ്റ്റ്രേഷനുകളും പാവനാടകങ്ങളും അവതരിപ്പിക്കുന്നുണ്ട്. സർക്കാരിന്റേയും ആരോഗ്യവകുപ്പിന്റേയും നിർദ്ദേശങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കാനാകുന്ന രീതിയിൽ ആണ് അവതരണം. തിരുവനന്തപുരം കോട്ടൺ ഹിൽ എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയും സ്കൂൾ ലീഡറുമാണ് ഉമ എസ്.