manmohan-singh

ഡൽഹി: ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് ഡൽഹി എയിംസിലെ കാർഡിയോ തൊറാസിക് വാർഡിൽ പ്രവേശിപ്പിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ നില തൃപ്തികരമെന്ന് റിപ്പോർട്ട്. പുതിയ മരുന്നിൽ നിന്നുണ്ടായ അസ്വസ്ഥതകളാണ് 87 കാരനായ സിംഗിനെ അലട്ടിയത്. കാർഡിയോ പ്രൊഫസർ ഡോ.നിതീഷ് നായിക്കും സംഘവുമാണ് അദ്ദേഹത്തെ പരിചരിക്കുന്നത്.

മാർച്ച് മാസത്തിൽ പാർലമെന്റ് സമ്മേളനത്തിന് മുൻപുണ്ടായ വീഴ്ചയെ തുടർന്ന് പൂ‌ർണ്ണമായും വിശ്രമത്തിലായിരുന്നു മൻമോഹൻ സിംഗ്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാൾ ഉൾപ്പടെയുള്ള പ്രമുഖർ മൻമോഹൻ സിംഗ് വേഗം സുഖം പ്രാപിക്കട്ടേയെന്ന് ആശംസിച്ചു.