ബൈക്കുകളിൽ ബ്ലൂടൂത്ത് കണക്‌റ്റിവിറ്റിയും നാവിഗേഷൻ സിസ്റ്റവും അവതരിപ്പിക്കാൻ ഒരുങ്ങി റോയൽ എൻഫീൽഡ്. ഇത്രയും നാൾ പരമ്പരാഗത ഇലക്ട്രോണിക്ക് ഉപകരണങ്ങളുള്ള പരമ്പരാഗത ബൈക്കുകളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന റോയൽ എൻഫീൽഡിന്റെ ഈ മാറ്റം വൻ പുരോഗതികൾക്ക് വഴി ഒരുക്കുന്നവയാണ്. കുറഞ്ഞത് രണ്ട് മൂന്ന് മോഡലുകളിലെങ്കിലും ഈ പുതിയ സവിശേഷതകൾ കാണാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ടി.വി.എസ്, ഹീറോ മോട്ടോകോർപ്പ് തുടങ്ങിയ കമ്പനികൾ ഇതിനകം തന്നെ സമാനമായ സാങ്കേതികവിദ്യകൾ അവതരിപ്പിച്ചതിന് പിന്നാലെയാണ് റോയൽ ഫീൽഡും ഇത്തരം ആശയവുമായി മുന്നോട്ട് വരുന്നത്. റോയൽ എൻഫീൽഡ് മെറ്റിയർ 350യാണ് ഈ പുതിയ സവിശേഷതയിൽ റോയൽ എൻഫീൽഡിന്റേതായി പുറത്തിറങ്ങുന്നത്. റൈഡർക്ക് ബ്ലൂടൂത്ത് വഴി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമായി സ്മാർട്ട്‌ഫോൺ കണക്റ്റ് ചെയ്യാൻ സാധിക്കുന്നു. എൽ.ഇ.ഡി ഡിസ്‌പ്ലേയിൽ ടേൺ-ബൈ-ടേൺ നാവിഗേഷൻ റൈഡർക്ക് ലഭിക്കും. എന്നാൽ ഈ ലോക്ക്ഡൗണിനിടയിലും ഏപ്രിൽ മാസത്തിൽ കമ്പനി 91 യൂണിറ്റ് വിൽപ്പന നടത്തി.