ടെഹ്റാൻ: ഇറാൻ നാവികസേന വിക്ഷേപിച്ച മിസൈൽ പതിച്ച് അവരുടെ തന്നെ യുദ്ധക്കപ്പലിലെ 40 നാവികസേനാംഗങ്ങൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഹോർമൂസ് കടലിടുക്കിന് സമീപം ഇന്നലെ നാവികസേനയുടെ പരിശീലനത്തിനിടെ ഒരു യുദ്ധക്കപ്പിൽ നിന്ന് വിട്ട മിസൈൽ അബദ്ധത്തിൽ മറ്റൊരു യുദ്ധക്കപ്പലിൽ പതിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.സംഭവത്തെക്കുറിച്ച് ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി ഇറാനിയൻ വാർത്താ ഏജൻസിയായ ഫാർ റിപ്പോർട്ട് ചെയ്‍തു.