വാലെറ്റ: ജർമ്മൻ ചാൻസലർ അംഗല മെർക്കലിനെ അഡോൾഫ് ഹിറ്റ്ലറുമായി താരതമ്യപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ട ഫിൻലാൻഡിലെ മാൾട്ട സ്ഥാനപതി രാജിവച്ചു. മൈക്കൽ സാംമിത് ടബോനയാണ് വിവാദ പോസ്റ്റിനു പിന്നാലെ രാജിച്ചെത്. "75 വർഷം മുമ്പ് ഞങ്ങൾ ഹിറ്റ്ലറെ അവസാനിപ്പിച്ചു. ആർക്കാണ് അംഗല മെർക്കലിനെ തടയാൻ കഴിയുക. യൂറോപ്പിന്റെ നിയന്ത്രണം എന്ന ഹിറ്റ്ലറുടെ സ്വപ്നം അവർ നിറവേറ്റി’’ -എന്നതായിരുന്നു സ്ഥാനപതി സാംമിത് ടബോനയുടെ പോസ്റ്റ്.
സന്ദേശം വിവാദമായതോടെ അത് ഫേസ്ബുക്കിൽ നിന്നും നീക്കം ചെയ്യണമെന്ന് സാംമിത് ടബോനയോട് മാൾട്ട വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇതെ തുടർന്ന് അദ്ദേഹം രാജിവയ്ക്കുകയായിരുന്നു. 2014 മുതൽ ഫിൻലാൻഡിലെ അംബാസഡറാണ് ടബോന. സ്ഥാപനതിയുടെ വിവാദ പരാമർശത്തിൽ ജർമ്മൻ എംബസിക്ക് ക്ഷമാപണം അയക്കുമെന്ന് മാൾട്ട വിദേശകാര്യ മന്ത്രി ഇവാരിസ്റ്റ് ബാർട്ടോലോ അറിയിച്ചു.