വാഷിംഗ്ടൺ: കൊവിഡ് വ്യാപനം മൂലം ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന് അയക്കുന്ന ചിത്രങ്ങൾ തിയേറ്ററിൽ പ്രദർശിപ്പിക്കണമെന്ന നിയമത്തിൽ ദ ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷൻ മാറ്റം വരുത്തി. പുതിയ നിയമപ്രകാരം പുരസ്കാരത്തിന് യോഗ്യത നേടണമെങ്കിൽ സിനിമ അതാത് രാജ്യങ്ങളിലെ തിയേറ്റുകളിൽ പ്രദർശിപ്പിക്കേണ്ട. കൊവിഡ് മൂലം സിനിമാ തിയേറ്ററുകൾ തുറക്കുന്നത് കുറച്ച് കാലത്തേക്ക് പ്രായോഗികമല്ലാത്തത് കൊണ്ടാണ് നിയമം ഭേദഗതി ചെയ്തതെന്ന് അസോസിയേഷൻ വ്യക്തമാക്കി. ഓസ്കർ പുരസ്കാരത്തിന് യോഗ്യത നേടണമെങ്കിൽ ലോസ് ആഞലുള്ള ഏതെങ്കിലും ഒരു തിയേറ്ററിൽ സിനിമ ഒരാഴ്ച പ്രദർശിപ്പിക്കണമെന്ന നിയമം മാറ്റിയിരുന്നു. തിയേറ്ററിൽ പ്രദർശിപ്പിക്കാത്ത ചിത്രങ്ങളും ഇത്തവണ ഓസ്കറിന് പരിഗണിക്കും.