covid-in-chennai

ചെന്നൈ: അനുദിനം രോഗികൾ വർദ്ധിക്കുന്ന ചെന്നൈയിലെ ഭൂരിപക്ഷം സ്ഥാപനങ്ങളും തുറന്നതോടെ ജനത്തിരക്കേറുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു.

സലൂണുകൾ, ബ്യൂട്ടിപാർലറുകൾ, ജിംനേഷ്യങ്ങൾ, മാളുകൾ തുടങ്ങിയവ ഒഴികെയുള്ള സ്ഥാപനങ്ങൾക്ക് സർക്കാർ പ്രവർത്തനാനുമതി നൽകിയതിനെ തുടർന്നാണിത്.

ഹോട്ടലുകളിലും ചായക്കടകളിലും പാർസൽ മാത്രമ അനുവദിക്കൂ. മറ്റു കടകൾക്കു പഴയതുപോലെ പ്രവർത്തിക്കാം. ഓഫീസുകൾ 33 ശതമാനം ജീവനക്കാരുമായി തുറന്നു. പലചരക്ക്, പച്ചക്കറി കടകൾ ഏഴുമണിവരെ തുറക്കും. ലോക്ക് ഡൗൺ കൊണ്ടുവന്ന നിയന്ത്രണങ്ങളിൽ ഭൂരിപക്ഷവും ഫലത്തിൽ ഇല്ലാതായി. ഇളവുകൾ പ്രാബല്യത്തിൽ വന്നതോടെ നഗരത്തിൽ ആളുകളുടെ തിരക്കും വർദ്ധിച്ചു. രോഗ വ്യാപന സാദ്ധ്യതയുള്ളതിനാൽ അടച്ചുപൂട്ടി കണ്ടെയ്മെന്റ് സോണുകളാക്കിയ പ്രദേശങ്ങളുടെ എണ്ണം ചെന്നൈയിൽ മാത്രം 234 ആണ്. .