epl

ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് മത്സരങ്ങൾ പുനരരാംഭിക്കാൻ ഫുട്ബാൾ അസോസിയേഷൻ ക്ളബുകളുമായി ചേർന്ന് ശ്രമം തുടരുമ്പോഴും കളിക്കാരിൽ ഭയം മാറിയിട്ടില്ലെന്ന് പ്രൊഫഷണൽ ഫുട്ബാളേഴ്സ് അസോസിയേഷൻ. വീണ്ടും കളി തുടങ്ങുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമോ എന്ന് പല ടീമുകളുടെയും കളിക്കാർ പരസ്യമായി ആശങ്ക ഉയർത്തിക്കഴിഞ്ഞു.

കളിക്കാർക്ക് പരിശോധനയും ക്വാറന്റൈനും നടത്തിയ ശേഷമേ പരിശീലനം പുനരാരംഭിക്കാൻ അനുമതി നൽകുകയുള്ളൂ. പ്രിമിയർ ലീഗ് പുനരാരംഭിക്കാമെന്ന് ഇതുവരെ ആർക്കും ഉറപ്പ് നൽകിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ബ്രിട്ടീഷ് സ്പോർട്സ് സെക്രട്ടറി പറയുകയും ചെയ്തിരുന്നു.