ന്യൂഡല്‍ഹി: മാനഭംഗത്തിനിരയായ പെൺകുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തിഹാർ ജയിലിൽ ആശങ്ക.. കേസിലെ പ്രതിയെ ദിവസങ്ങൾക്ക് മുമ്പാണ് തിഹാർ ജയിലിൽ എത്തിച്ചത്. മാനഭംഗത്തിനിരയായ പെൺകുട്ടിക്ക് കഴിഞ്ഞ ദിവസമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
പ്രതിയെ ജയില്‍ അധികൃതര്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും. പരിശോധനാ ഫലം വന്നിട്ടില്ല. ഫലം പോസിറ്റീവായാൽ ഇയാള്‍ക്കൊപ്പം സെല്ലില്‍ അടച്ചിരുന്നവര്‍ക്കും രോഗബാധയ്ക്ക് സാദ്ധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ജയില്‍ അധികൃതര്‍.
കുപ്രസിദ്ധ കുറ്റവാളി ഛോട്ടാ രാജന്‍ ബിഹാറിലെ കുപ്രസിദ്ധ മാഫിയ തലവന്‍ ഷഹാബുദ്ദീന്‍ എന്നിവര്‍ അടക്കമുള്ളവരെ രണ്ടാം നമ്പര്‍ ജയിലിലാണ് പാര്‍പ്പിച്ചിട്ടുള്ളത്. എന്നാൽ കൊവിഡ് 19 സംശയിക്കുന്ന പ്രതിയുമായി ഇവരൊന്നും നേരിട്ട് ഇടപഴകിയിട്ടില്ലെന്ന് ജയില്‍ അധികൃതര്‍ പറയുന്നു.