കാബൂൾ: ഒത്തുകളിവിവാദത്തിൽ അഫ്ഗാനിസ്ഥാൻെറ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഷഫീഖുള്ള ഷഫാഖിനെ അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് ആറുവർഷത്തേക്ക് വിലക്കി. 2018ൽ നടന്ന പ്രഥമ അഫ്ഗാനിസ്ഥാൻ പ്രിമിയർ ലീഗിലും 2019ലെ ബംഗ്ലാദേശ് പ്രിമിയർ ലീഗിലും ഒത്തുകളിച്ചതായി ഷഫാഖ് സമ്മതിച്ചു അഫ്ഗാനിൽ നിന്നും ആദ്യമായിട്ടാണ് ഒരു കളിക്കാരൻ ഒത്തുകളിക്ക് ശിക്ഷിക്കപ്പെടുന്നത്. അഫ്ഗാനിസ്ഥാനായി 46 ട്വന്റി-20കളിലും 24 ഏകദിനങ്ങളിലും ഷഫാഖ് ജഴ്സിയണിഞ്ഞിട്ടുണ്ട്.