തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തെ തുടർന്ന് ദുരിതത്തിലായ തൊഴിലാളികളെ ദ്രോഹിക്കുന്ന രീതിയിലാണ് കേന്ദ്രസർക്കാരിന്റെ പുതിയ തൊഴിൽ നിയമമെന്ന് സി. ദിവാകരൻ എം.എൽ.എ പറഞ്ഞു. ജോലിഭാരം 8 മണിക്കൂർ എന്നത് 12 മണിക്കൂറാക്കുക; തൊഴിലാളികളെ പിരിച്ചുവിടാനുള്ള അവകാശം ഉടമയിൽ പൂർണമായും നിക്ഷിപ്‌തമാക്കുക, മിനിമം വേജസ് നിയമവും തൊഴിൽ തർക്കനിയമവും താത്കാലിക കരാർ തൊഴിലാളികളുടെ സംരക്ഷണ നിയമവും പൂർണമായും ഒഴിവാക്കുക തുടങ്ങിയ പരിഷ്‌കാരങ്ങളാണ് കേന്ദ്ര സർക്കാരിനറെ നിർദ്ദിഷ്ട തൊഴിൽ നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൊവിഡിന്റെ പേരിൽ തൊഴിലാളികളുടെ മൗലികാവകാശങ്ങൾ നിഷേധിക്കുന്ന നീക്കത്തെ നേരിടാൻ തൊഴിലാളി സംഘടനകൾ അടിയന്തരമായി രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.