പാട്ന: ലോക്ക് ഡൗൺ കാലത്ത് ആവശ്യത്തിന് ഭക്ഷണം കിട്ടാത്തതിനാൽ ബിഹാറിലെ ശ്രീകൃഷ്ണ ഗോശാലയിൽ 17 പശുക്കൾ ചത്തതായി റിപ്പോർട്ട്. ദി ടെലിഗ്രാഫ് പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പശുവിന്റെ പേരിൽ രാഷ്ട്രീയം കളിക്കുന്നവർ ഈ അവസ്ഥയിലും അവറ്റകളെ തിരിഞ്ഞുനോക്കുന്നില്ലെന്ന് ഗോശാല സെക്രട്ടറി പ്രകാശ് കുമാർ മിശ്ര കുറ്റപ്പെടുത്തി.
106 വർഷം പഴക്കമുള്ള ശ്രീകൃഷ്ണ ഗോശാല പൊതുജനങ്ങളുടെ സംഭാവന ഉൾപെടെയുള്ള വരുമാനം കൊണ്ടാണ് മുന്നാട്ടുപോകുന്നത്. അലഞ്ഞു തിരിയുന്നതും ഉപേക്ഷിക്കപ്പെട്ടതുമായ പശുക്കളാണ് ഇവിടെ സംരക്ഷിക്കപ്പെടുന്നതിൽ അധികവും. ലോക്ക് ഡൗണിൽ വരുമാനം നിലച്ചതോടെ കാലിത്തീറ്റ അടക്കമുള്ളവയ്ക്ക് കടുത്ത ദൗർലഭ്യം നേരിടുകയാണ്. ‘ഈ ഗോശാല ഒരു അർദ്ധ സർക്കാർ സ്ഥാപനമാണ്.