pm-

തിരുവനന്തപുരം: കൊവിഡിന്റെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തിൽ സംസ്ഥാനത്തിന് അടിയന്തര സാമ്പത്തിക സഹായം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വീഡിയോ കോൺഫറൻസിലാണ് പിണറായി വിജയൻ ഇക്കാര്യം ഉന്നയിച്ചത്. അസംഘടിത മേഖലയ്ക്ക് പാക്കേജ് വേണമെന്നും കൂടുതൽ പരിശോധനാ കിറ്റുകൾ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലോക്ക്ഡൗണുമായ ബന്ധപ്പെട്ട മാർ​ഗ നിർദ്ദേശങ്ങളിൽ ന്യായമായ മാറ്റങ്ങൾ വരുത്താനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് നൽകണം. ഓരോ സംസ്ഥാനത്തേയും സ്ഥിതി​ഗതികൾ വിലയിരുത്തി നിയന്ത്രണങ്ങൾക്ക് വിധേയമായി പൊതു ​ഗ​താ​ഗതം അനുവദിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങൾക്ക് നൽകണമെന്നും അദ്ദേഹം യോ​ഗത്തിൽ ആവശ്യപ്പെട്ടു.

അതേസമയം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ നീട്ടണമെന്ന് പശ്ചിമ ബംഗാൾ, ബീഹാർ, പഞ്ചാബ്, മഹാരാഷ്ട്ര. തെലങ്കാന സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു.