pigfever
PIGFEVER

ദിസ്‌പൂർ: അസമിൽ പന്നിപ്പനി ബാധിച്ച് ചത്ത പന്നികളുടെ എണ്ണം 13,​000 കടന്നു. അസമിലെ 340 ​ഗ്രാമങ്ങളിലാണ് ഇതുവരെ പന്നിപ്പനി റിപ്പോർട്ട് ചെയ്തത്. രണ്ട് ആഴ്ചയ്ക്കുള്ളിലാണ് അസമിൽ പന്നിപ്പനി വ്യാപിച്ചത്. രോഗം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാൻ നടപടികൾ എടുത്തതായി അസം മൃഗ സംരക്ഷണ വകുപ്പ് മന്ത്രി അതുൽ ബോറ പറഞ്ഞു.

പന്നികൾ കൂട്ടത്തോടെ ചാകുന്ന സാഹചര്യത്തിൽ സ്വകാര്യ പന്നി ഫാമുകളിൽ പ്രതിരോധ നടപടികൾ സ്വീകരിക്കാനും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഫാമും, പരിസരവും അണുവിമുക്തമാക്കണം. പുറത്തു നിന്നും ആളുകളെ ഫാമിനകത്തേക്ക് പ്രവേശിപ്പിക്കരുത്. പന്നികളിൽ പനിയോ മറ്റു ലക്ഷണങ്ങളോ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടാൻ ഉടൻ അധികൃതരെ വിവരം അറിയിക്കണമെന്നും ഫാം ഉടമകൾക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.