covid-in-tamilnadu
COVID IN TAMILNADU

ചെന്നൈ: തമിഴ്നാട്ടിൽ രോ​ഗബാധിതരുടെ എണ്ണം 8000 കടന്നു. ഇന്നലെ 798 പേർക്കു കൂടി രോ​ഗം സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് 53 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. കന്യാകുമാരി സ്വദേശിയായ 65കാരൻ ഉൾപ്പടെ ആറ് പേർ ഇന്നലെ മാത്രം മരിച്ചു. ഇതുവരെയുള്ളതിൽ വച്ചേറ്റവും കൂടുതൽ കൊവിഡ് കേസുകളാണ് ഇന്ന് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചെന്നൈയിൽ മാത്രം രോ​ഗബാധിതരുടെ എണ്ണം 4371 ആയി. ഇന്നലെ 538 പേർക്കാണ് ഇവിടെ രോ​ഗം കണ്ടെത്തിയത്. ഇന്നലെ രോ​ഗം സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും കോയമ്പേട് മേഖലയിൽ ഉൾപ്പെട്ടവരാണ്. ചെന്നൈയിൽ കോയമ്പേടിന് പുറമേ തിരുവാൺമിയൂർ ചന്തയിലും രോഗബാധിതർ ഇരട്ടിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.