congress-

ചണ്ഡീഗഡ്: അന്യസംസ്ഥാന തൊഴിലാളികളെ നാട്ടിലേക്ക് മടക്കിയെത്തിക്കാനുള്ള ചെലവുകൾ വഹിക്കുന്നത് കോൺഗ്രസാണെന്ന് അവകാശപ്പെട്ട് എം.എൽ.എയുടെ പ്രചാരണം. അന്യസംസ്ഥാന തൊഴിലാളികള്‍ക്കായുള്ള 'ശ്രമിക്' ട്രെയിനിലണ് പഞ്ചാബിലെ കോൺഗ്രസ് എം.എൽ.എ അമരീന്ദർ രാജ ലഘുലേഖ വിതരണം ചെയ്യുന്നത്. നാട്ടിലേക്ക് മടങ്ങാനുള്ള നിങ്ങളുടെ ചെലവുകള്‍ വഹിക്കുന്നത് കോണ്‍ഗ്രസ് ആണെന്ന് പറഞ്ഞാണ് എം.എൽ.എയുടെ പ്രചാരണമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

എം.എല്‍.എ ലഘുലേഖ വിതരണം ചെയ്യുന്നതിന്‍റെ വീ‍ഡിയോയും പുറത്ത് വന്നിട്ടുണ്ട്. എം.എല്‍.എയോടൊപ്പം പാര്‍ട്ടി പ്രവര്‍ത്തകരും പ്രചാരണം നടത്തുന്നുണ്ട്. നിങ്ങള്‍ക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് കോണ്‍ഗ്രസ് ആണെന്ന് കൂടെ ഉണ്ടായിരുന്നത് എന്ന തലക്കെട്ടുള്ള ലഘുലേഖകള്‍ ആണ് എം.എല്‍.എ വിതരണം ചെയ്തത്.

I request @PiyushGoyal to kindly not give any share of migrant transfer from PB @capt_amarinder as they r advertising that all is done by there so called Great Mother Sonia Gandhi
Bathinda: Raja Warring Shame@amitmalviya@TajinderBagga @KapilMishra_IND#IndiaFightsCoronavirus pic.twitter.com/muSXFFk7Re

— A. ARORA (@AseemArora7) May 11, 2020

നേരത്തെ, സ്വദേശത്തേക്ക് മടങ്ങിപ്പോകുന്ന തൊഴിലാളികളുടെ യാത്രാ ചെലവ് കോണ്‍ഗ്രസ് വഹിക്കുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞിരുന്നു.

എന്നാല്‍, ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ തൊഴിലാളികളെ ട്രെയിന്‍ മാര്‍ഗം നാട്ടിലെത്തിക്കുമ്പോള്‍ തൊഴിലാളികളില്‍ നിന്നും ട്രെയിന്‍ ടിക്കറ്റ് ചാര്‍ജ് ഈടാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്നീട് വ്യക്തമാക്കി. അതേസമയം, ടിക്കറ്റ് ചാര്‍ജിന്റെ 85 ശതമാനം റെയില്‍വേയും 15 ശതമാനം സംസ്ഥാനവും വഹിക്കണമെന്നുമാണ് ആരോഗ്യമന്ത്രാലയം അറിയിച്ചത്.