
കൊച്ചി: പ്രവാസികളുമായി ദുബായില്‍ നിന്നുള്ള വിമാനം കൊച്ചിയിലെത്തി. രാത്രി 8.07 നാണ് എയർ ഇന്ത്യയുടെ IX 443344 വിമാനം നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങിയത്. പിഞ്ചു കുഞ്ഞും അഞ്ച് കുട്ടികളും ഗർഭിണികളും ഉള്‍പ്പടെ 178 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
തൃശ്ശൂര്‍, കോട്ടയം, എറണാകുളം ജില്ലകളില്‍നിന്നുള്ളവര്‍ യാത്രക്കാരില്‍ ഉള്‍പ്പെടുന്നു..
അതേസമയം ബഹ്‌റൈനില്‍നിന്നുള്ള എയര്‍ ഇന്ത്യ IX 474 വിമാനം. രാത്രി 11.20-ഓടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തും. ഇന്ത്യന്‍ സമയം എട്ടരയോടെയാണ് വിമാനം ബഹ്‌റൈനില്‍നിന്ന് 184 യാത്രക്കാരാണ് വിമാനത്തിലുള്ളത്..