woman-abused

പാലക്കാട്: അശ്ലീല ദൃശ്യങ്ങൾ കാട്ടി വീട്ടമ്മയെയും പിന്നാലെ അവരുടെ പെൺമക്കളെയും പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പാലക്കാട് ചിതലി സ്വദേശി അബ്‌ദുൾ ലത്തീഫാണ് രണ്ട് വർഷത്തിന് ശേഷം കുഴൽമന്ദം പൊലീസിന് മുന്നിൽ കീഴടങ്ങിയത്. 2016ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

പാലക്കാട് വടക്കാഞ്ചേരി സ്വദേശിയായ യുവതിയുടെ കിടപ്പുമുറിയിൽ മറ്റൊരാളുടെ സഹായത്തോടെ ഇയാൾ മറ്റൊരാളുടെ സഹായത്തോട് കൂടി രഹസ്യമായി ക്യാമറ വയ്ക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിരുന്നു.

തുടർന്ന് ഏറെക്കാലം ഇയാൾ വീട്ടമ്മയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്തിരുന്നു. യുവതി വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ ഉടമസ്ഥന്റെ മകനാണ് അബ്‌ദുൾ ലത്തീഫ്. ഇയാളുടെ ഉപദ്രവം സഹിക്കവയ്യാതായതോടെ 2018 ജനുവരിയിൽ വീട്ടമ്മ പൊലീസിന് പരാതി നൽകി.

ശേഷം ഇയാൾ ഇക്കാര്യം പറഞ്ഞ് വീട്ടമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ഇവരുടെ പത്താം ക്ലാസിലും ആറാം ക്ലാസിലും പഠിക്കുന്ന പെണ്മക്കളെ നടുറോഡിൽ വച്ച് അസഭ്യം പറയുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തിരുന്നു.

ഇയാൾക്ക് വേണ്ടി പൊലീസ് തിരച്ചിൽ ആരംഭിച്ചതോടെ ഇയാൾ ഗൾഫിലേക്ക് കടക്കുകയും അവിടെ രണ്ടുവർഷക്കാലം ഒളിവിൽ കഴിയുകയും ചെയ്തു. ഇയാൾക്ക് വേണ്ടി പൊലീസ് ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഒടുവിൽ രണ്ടുവർഷം കഴിഞ്ഞ് ഇയാൾ നാട്ടിലേക്ക് എത്തുകയും ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകുകയും ചെയ്തിരുന്നു.

എന്നാൽ ജാമ്യം ലഭിക്കാതായപ്പോൾ അറസ്റ്റിലാകുമെന്ന് കണ്ടതോടെയാണ് ലത്തീഫ് കീഴടങ്ങാൻ തീരുമാനിച്ചത്. വീട്ടമ്മയുടെ കുട്ടികളെ ആക്രമിച്ചതിന് ഇയാൾക്ക് മേൽ പോക്സോ കേസും ചാർജ് ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്.