മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
അശ്രാന്ത പരിശ്രമം വേണ്ടിവരും. ദുശ്ശീലങ്ങൾ ഒഴിവാക്കും. അനുരഞ്ജന ശ്രമമുണ്ടാകും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
നിരവധി കാര്യങ്ങൾ ചെയ്യും. യാഥാർത്ഥ്യങ്ങളെ അംഗീകരിക്കും. വ്യവസ്ഥകൾ പാലിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
വിദേശയാത്ര വിഫലമാകും. മിഥ്യാധാരണകൾ ഒഴിവാക്കണം. പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
സുതാര്യതയുള്ള സമീപനം. അപകീർത്തി ഒഴിവാകും. യാത്രാക്ളേശം വർദ്ധിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം) അവസരങ്ങൾ വന്നുചേരും. വ്യവസ്ഥകൾ പാലിക്കും. കഠിനപ്രയത്നം വേണ്ടിവരും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം) ഉത്സാഹിച്ച് പ്രവർത്തിക്കും. സാമ്പത്തിക സുരക്ഷയ്ക്ക് പ്രാധാന്യം നൽകും. കാര്യങ്ങൾക്ക് പുരോഗതി.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
അധികച്ചെലവ് അനുഭവപ്പെടും. ഒരു കാര്യത്തിലും ഏർപ്പെടരുത്. തൊഴിൽ പ്രതിസന്ധികൾ.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
പ്രശ്നങ്ങൾ പരിഹരിക്കും. ആത്മവിശ്വാസമുണ്ടാകും. വിമർശനങ്ങളെ നേരിടും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക) സ്വതന്ത്രമായ കർമ്മമേഖല, എതിർപ്പുകളെ അതിജീവിക്കും. അഭിമാനാർഹമായ പ്രവർത്തനശൈലി.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
അനുമോദനങ്ങൾ വന്നുചേരും. കാലോചിതമായ പരിഷ്കാരങ്ങൾ. ആത്മാഭിമാനം തോന്നും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ഉത്തരവാദിത്വങ്ങൾ വർദ്ധിക്കും. ആത്മവിശ്വാസമുണ്ടാകും. അനുകൂല വിജയം.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ആവശ്യങ്ങൾ നടപ്പിലാക്കും. അധികാരികളോട് ആദരവ്. അപാകതകൾ പരിഹരിക്കും.