ന്യൂഡൽഹി: രാജ്യത്ത് കടുത്ത ആശങ്ക ഉയർത്തി കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. രോഗബാധിതരുടെ എണ്ണം 70,768 ആയി. 2206 മരണം. തമിഴ്‌നാട്ടിൽ ഇന്നലെ 669 പുതിയ കൊവിഡ് വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ 798 പേർക്കുകൂടി രോഗം കണ്ടെത്തിയതോടെ തമിഴ്നാട്ടിലെ കൊവിഡ് രോഗികൾ 8002 ആയി.
ഒറ്റ ദിവസം ഇത്രയും പേർക്കു രോഗം സ്ഥിരീകരിക്കുന്നത് ആദ്യം. ഇന്നലെ ആറ് പേർ മരിച്ചതോടെ കൊവിഡ് മരണം 53. ചെന്നൈയിൽ മാത്രം 4371 രോഗികളാണുള്ളത്. മഹാരാഷ്ട്രയിൽ കൊവിഡ് രോഗികൾ 23,401 ആയി. ഇന്നലെ 36 പേർ മരിച്ചു. 1230 പേർക്ക് രോഗം. ആകെ മരണം 868.
ഇതിൽ 14,355 രോഗികളും 528 മരണവും മുംബയിലാണ്. ധാരാവിചേരിയിൽ കൊവിഡ് ബാധിതർ 916 ആയി. ഗുജറാത്തില്‍ 20 മരണംകൂടി. ആകെ മരണം 500 കടന്നു. രാജ്യത്തെ രോഗമുക്തിനിരക്ക് 31.15 ശതമാനം. 24 മണിക്കൂറില്‍ 1559 പേര്‍ രോഗമുക്തരായി. ആകെ 20917 പേര്‍ രോഗമുക്തര്‍.