അടുക്കളയിൽ സ്ത്രീകളെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് പാത്രങ്ങളിലെ കരിഞ്ഞ് പിടിച്ചിരിക്കുന്ന കറ. ഇത് എന്നും സ്ത്രീകൾക്ക് ഒരു തലവേദന തന്നെയാണ്. ഇതിനെതിരെ പല മാർഗ്ഗങ്ങളും പരീക്ഷിച്ച് ഫലം കാണാൻ സാധിക്കാത്തവർക്ക് ഇതാ എട്ട് മാർഗങ്ങൾ :
1. വിനാഗിരി
കരിഞ്ഞ പാത്രത്തിൽ അൽപം വെള്ളം എടുത്ത് അതിലേക്ക് മൂന്ന് സ്പൂൺ വിനാഗിരി ഒഴിക്കുക. ഇത് രണ്ടും നല്ലതു പോലെ മിക്സ് ചെയ്ത് ശേഷം അഞ്ച് മിനിറ്റ് കുറഞ്ഞ തീയിൽ ഇത് അടുപ്പിൽ വെച്ച് തിളപ്പിക്കണം. വിനാഗിരിയും വെള്ളവും തിളയ്ക്കുമ്പോൾ അതിൽ പിടിച്ചിരിക്കുന്ന കറ ഇളകി പോകും.
2. വൈൻ
വീര്യമേറിയ വൈൻ കരിഞ്ഞു പിടിച്ച ഭക്ഷ്യ കറകൾ അകറ്റാൻ ഏറ്റവും മികച്ചതാണ്. കരിഞ്ഞ കറപിടിച്ച പാത്രത്തിൽ പഴയതും വീര്യം കൂടിയതുമായ വൈൻ ഒഴിച്ച് കുറച്ച് നേരം കറകൾ അലിഞ്ഞ് പോകാൻ അനുവദിക്കുക. കുറച്ച് മിനിറ്റിനുകൾക്ക് ശേഷം കറുത്ത കറകളെല്ലാം അപ്രത്യക്ഷമാകും. അതിന് ശേഷം ഏതെങ്കിലും ഒരു ഡിഷ് വാഷിംഗ് സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കാം.
3. ഉപ്പ്
കരി പിടിച്ച പാത്രത്തിൽ നിന്നും കറ നീക്കാനായി സഹായിക്കുന്ന ഒന്നാണ് ഉപ്പ്. കറ പിടിച്ച പാത്രത്തിൽ ചെറിയ അളവിൽ ഉപ്പിട്ട് കുറച്ച് വെള്ളം തിളപ്പിച്ച ശേഷം സ്ക്രബറിൽ അല്പം കൂടുതൽ ഉപ്പ് ചേർത്ത് പാത്രം മുഴുവനും നന്നായി സ്‌ക്രബ് ചെയ്യുക. കറ ഇളകുന്നതിനോടൊപ്പം പാത്രം മിനുസ്സമ്ള്ളതുമാകുന്നു. അതിനു ശേഷം പാത്രം ഡിഷ് വാഷിംഗ് സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കാം.
4. സവാള
കറ പിടിച്ച പാത്രത്തിൽ വെള്ളം നിറച്ച് അതിൽ അഞ്ചോ ആറോ സവാളയുടെ തൊലികൾ (സവാളയുടെ പുറം പാളികൾ) ഇട്ട് ഉയർന്ന തീയിൽ പാത്രം അടച്ച് വെച്ച് ചൂടാക്കുക. 20 - 30 മിനിറ്റ് വെള്ളം തിളപ്പിച്ച ശേഷം അടുപ്പിഷ നിന്ന് മാറ്റി സാധാരണ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക. അല്പം കഴിയുമ്പോൾ പാത്രത്തിൽ കരിഞ്ഞ് പിടിച്ച കറകളൊക്കെ ഇളകി പോകുന്നതാണ്.
5. ചൂടുവെള്ളം
വെറും ചൂടുവെള്ളം കൊണ്ടും ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണാവുന്നതാണ്. കരിഞ്ഞ പാത്രത്തിൽ അൽപം വെള്ളം എടുത്ത് അതിൽ കുറച്ച് ഉപ്പിട്ട് നല്ലതു പോലെ തിളപ്പിച്ച ശേഷം കഴുകികളയാവുന്നതാണ്.
6. എയറേറ്റഡ് പാനീയങ്ങൾ
കരിപിടിച്ച പാത്രത്തിൽ അല്പം കോള ഒഴിച്ച് കുറഞ്ഞ തീയിൽ ചൂടാക്കുക. കുറച്ച് മിനിറ്റിനു ശേഷം, കറുത്ത കറകളും കരിയുമെല്ലാം അപ്രത്യക്ഷമാകും.
7. സോപ്പ് പൊടി
സോപ്പ് പൊടി തുണി അലക്കുന്നതിന് വേണ്ടി മാത്രമല്ല പാത്രത്തിലെ കറയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. കരിഞ്ഞ പാത്രത്തിലേക്ക് വെള്ളം ഒഴിച്ച് അതിലേക്ക് അൽപം സോപ്പ് പൊടി മിക്സ് ചെയ്ത് നല്ലതുപോലെ തിളപ്പിക്കുക. ഇത് തിളക്കുമ്പോൾ തന്നെ അടിയിലെ കരി ഇളകി വരുന്നതാണ്. ഇത് പൂർണമായും ഇളകി വന്നതിന് ശേഷം ഒന്നു കൂടി നല്ലതുപോലെ സോപ്പ് പൊടി ഇട്ട് കഴുകി വൃത്തിയാക്കുക. അതിന് ശേഷം പാത്രം കഴുകി വൃത്തിയാക്കി അതിൽ വെള്ളം ഇട്ട് അൽപം കൂടി നേരം തിളപ്പിക്കുക.
8. നാരങ്ങ നീര്
നാരങ്ങ നീര് ഉപയോഗിച്ചും കരിഞ്ഞ പാത്രം തിളക്കമുള്ളതാക്കാവുന്നതാണ്. നാരങ്ങ നീരിൽ അൽപം ഉപ്പ് മിക്സ് ചെയ്ത് ഇത് വെള്ളം ചേർക്കാതെ പാത്രം ഉരച്ച് കഴുകുക. നല്ലതുപോലെ ചകിരിയിട്ട് കഴുകിയ ശേഷം അഞ്ച് മിനിറ്റ് വെറുതേ വെക്കുക. ഇതിന് ശേഷം ഒന്നു കൂടി നാരങ്ങ നീര് തേക്കുക. ഇത് കരിഞ്ഞ പാടുകളെ ഇല്ലാതാക്കുന്നതിനും പാത്രം നല്ലതുപോലെ വെട്ടിത്തിളങ്ങുന്നതിനും സഹായിക്കുന്നു. നാരങ്ങ നീര് ഉപയോഗിച്ച് നമുക്ക് പൂർണമായും ഇളകാത്ത കറയെ ഇളക്കി മാറ്റാവുന്നതാണ്.
9. ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡ കൊണ്ടും ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണാൻ സാധിക്കും. ബേക്കിംഗ് സോഡ ഉപയോഗിക്കുന്നതിലൂടെ എല്ലാ വിധത്തിലുള്ള കറയേയും ഇല്ലാതാക്കുന്നു. അൽപം വെള്ളം തിളപ്പിച്ച ശേഷം അതിലേക്ക് മൂന്ന് സ്പൂൺ ബേക്കിംഗ് സോഡ ഇട്ട് നല്ലതുപോലെ തിളപ്പിക്കണം. അൽപം സമയം കഴിഞ്ഞ് ഇതിലേക്ക് കുറച്ച് നാരങ്ങ നീര് മിക്സ് ചെയ്യണം. ഇത് നല്ലതു പോലെ കഴുകിക്കളയുമ്പോൾ പാത്രത്തിലെ കറയെല്ലാം പൂർണമായും ഇല്ലാതാക്കുന്നു.