
നമ്മുടെ ജീവൻ നിലനിർത്തുന്ന പ്രധാന ഘടകങ്ങളിൽ ഒന്ന് വെള്ളം തന്നെയാണ്. വെള്ളം കുടിക്കുക എന്നത് തന്നെയാണ് ആരോഗ്യത്തിനും ജീവിനും ഏറ്റവും അനിവാര്യം. നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് വെള്ളം കുടിക്കുന്നതിലൂടെ പരിഹാരം കാണാൻ സാധിക്കുന്നു. നമ്മളിൽ പലരും വെള്ളം കുടിക്കുന്നത് പല രീതിയിലാണ്. ഇരുന്ന് വെള്ളം കുടിക്കുന്നു, നിന്ന് വെള്ളം കുടിക്കുന്നു, ആഹാരത്തിന് മുമ്പ് വെള്ളം കുടിക്കുന്നു, ഭക്ഷണത്തിന് ഇടയ്ക്ക് വെള്ളം കുടിക്കുന്നു അങ്ങനെ നീളുന്നു വെള്ളം കുടിക്കുന്ന രീതികൾ. എന്നാൽ നിന്ന് വെള്ളം കുടിക്കുന്നതിലും, ഇരുന്ന് വെള്ളം കുടിക്കുന്നതിലും എന്താണ് ഇത്ര പ്രത്യേക എന്നാണ് ചിലർ ചിന്തിക്കുന്നത്. വെള്ളം കുടിക്കുന്ന രീതി നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഒരു കാര്യമാണ്. നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോഴാണ് അത് നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നത്. എന്നാൽ ഈ കാര്യം നമ്മളിൽ പലർക്കും അറിയില്ല.
ഇരുന്നു വെളളം കുടിയ്ക്കുന്നതാണ് ആരോഗ്യത്തിന് ഏറെ നല്ലത്. നിന്നു വെള്ളം കുടിയ്ക്കുന്നത് ആരോഗ്യപരമായ പല പ്രശ്‌നങ്ങൾക്കും വഴിയൊരുക്കുകയും ചെയ്യും. നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോൾ, അത് എന്തുകൊണ്ടാണ് ദോഷകരമെന്നും, നമ്മുടെ ശരീരത്തെ എങ്ങനെ ബാധിക്കുന്നുവെന്നും ചിന്തിച്ചിട്ടുണ്ടോ? നമ്മൾ നിൽക്കുമ്പോൾ, നമ്മുടെ ശരീരവും ടിഷ്യുകളും പിരിമുറുക്കത്തിലാണ്. അതിനാൽ, ശരീരത്തിലേക്ക് അതിവേഗം ഒഴുകുന്നതിലേക്ക് നയിക്കുന്നു, ഇത് ശരീരത്തിൽ നിലവിലുള്ള ദ്രാവകങ്ങളുടെ സന്തുലിതാവസ്ഥയെ തടസപ്പെടുത്തുന്നു.
നിന്നുകൊണ്ട് വെള്ളം കുടിക്കുന്നതിലെ പ്രശ്നങ്ങൾ :
1. സന്ധിവാതത്തിന് കാരണമാകുന്നു. വെള്ളം നിന്നുകൊണ്ട് കുടിക്കുമ്പോൾ ജലത്തിന്റെ ഒഴുക്ക് ശരീരത്തിലൂടെ അതിവേഗം താഴേക്ക് പോകുകയും, അത് സന്ധികളിൽ അടിഞ്ഞുകൂടുകയും ചെയ്യുന്നു. ഇത് മൂലം പിന്നീട് സന്ധിവാതം ഉണ്ടാകുന്നു.
2.ആമാശയത്തിൽ വെള്ളം എത്തുന്നു. നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോൾ, വെള്ളം താഴേക്ക് വേഗത്തിൽ ഒഴുകുമ്പോൾ അത് ആമാശയത്തിന്റെ ചുവരുകളിൽ തെറിക്കുന്നു. അങ്ങനെ വയറിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകുകയും ചെയ്യുന്നു. ദീർഘകാലാടിസ്ഥാനത്തിൽ ഇങ്ങനെ ഒഴുകി വരുന്ന വെള്ളത്തിൽ നിന്നുള്ള ആഘാതം ദഹനവ്യവസ്ഥയെ തകർക്കും.
3. ദാഹശമനം ഉണ്ടാകുന്നില്ല. നിങ്ങളുടെ ദാഹം ശമിപ്പിക്കാൻ ഇരുന്നുകൊണ്ട് വളരെ സാവധാനം വെള്ളം കുടിക്കുന്നതാണ് നല്ലത്.
4. ദഹനപ്രശ്നങ്ങൾക്ക് കാരണമാകുന്നു. നിന്നുകൊണ്ട് വെള്ളം കുടിക്കുകയാണെങ്കിൽ, ശരീരവും പേശികളും നിരന്തരമായ പിരിമുറുക്കത്തിലായിരിക്കും. ഇരിക്കുന്നത് അവയ്ക്ക് വിശ്രമം നൽകുകയും മറ്റ് ഭക്ഷ്യവസ്തുക്കളോടൊപ്പം ദ്രാവകം കൂടുതൽ വേഗത്തിൽ ആഗിരണം ചെയ്യാൻ ശരീരത്തെ അനുവദിക്കുകയും ചെയ്യുന്നു.
5. വൃക്കകളെ ബാധിക്കുന്നു. വെള്ളം ശരിയായി ശുദ്ധീകരിക്കാൻ നിന്നുകൊണ്ട് കുടിക്കുമ്പോൾ വൃക്കകൾക്ക് സാധിക്കുന്നില്ല. ഇതിനാൽ വൃക്കയിലും മൂത്രസഞ്ചിയിലും മാലിന്യങ്ങളെ നിലനിൽക്കുന്നു. ഇത് മൂത്രനാളിയിലെ തകരാറുകൾക്കും ഗുരുതരമായ വൃക്ക രോഗങ്ങൾക്കും കാരണമാകും.
6. നെഞ്ചെരിച്ചിലും അൾസറും ഉണ്ടാകുന്നു. അന്നനാളത്തിൽ വെള്ളം തെറിച്ച് അതിലൂടെ കഠിനമായി ഒഴുകുമ്പോൾ വളരെയധികം സമ്മർദ്ദം ഉണ്ടാകുന്നു. ഇത് ചിലപ്പോൾ ആമാശയത്തിനും അന്നനാളത്തിനും ഇടയിലുള്ള സന്ധിയായ വൃത്തപേശിക്ക് കേടുപാടുകൾ വരുത്തും. അങ്ങനെ വയറിലെ ആസിഡുകൾ പിന്നിലേക്ക് ഒഴുകുന്നതിനാൽ നെഞ്ചെരിച്ചിൽ അനുഭവപ്പെടാം.
7. വെള്ളത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങളെ ആകീരണം ചെയ്യുന്നില്ല. നിങ്ങൾ നിൽക്കുമ്പോൾ, നിങ്ങളുടെ ശരീരം പിരിമുറുക്കത്തിലാണ്. ഇരിക്കുമ്പോൾ പേശികളും ശരീരവും ശാന്തമായിരിക്കുന്നു, മാത്രമല്ല ദ്രാവകം കൂടുതൽ സാവധാനത്തിലും ശാന്തമായും ആഗിരണം ചെയ്യുന്നതിനാൽ ശരീരത്തിന് വെള്ളത്തിൽ അടങ്ങിയ പോഷകങ്ങളെ വലിച്ചെടുക്കുവാൻ സാധിക്കുന്നു.
8. ശരീരത്തിൽ ടോക്‌സിനുകൾ അടിഞ്ഞു കൂടുന്നു. ക്യാൻസർ അടക്കമുള്ള പല രോഗങ്ങൾക്കും ഇത്തരത്തിൽ അടിഞ്ഞ് കൂടുന്ന ടോക്‌സിനുകൾ കാരണമാകുന്നു. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ഇരുന്നു കൊണ്ടുള്ള വെള്ളം കുടി. ഇതു വഴി ശരീരത്തിലെ ടോക്‌സിനുകൾ പുറന്തള്ളപ്പെടുന്ന പ്രക്രിയ ശരിയായി നടക്കും. കിഡ്നി, ലിവർ എന്നിവയുടെ പ്രവർത്തനങ്ങൾ വേണ്ട രീതിയിൽ നടക്കുന്നു.