ന്യൂഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ട്രാൻസിറ്റ് ഏരിയയിൽ കഴിഞ്ഞ 55 ദിവസമായി എഡ്വേർഡ് സിബാറ്റ് ഉണ്ട്. ഹാനോയിയിൽ നിന്ന് ഇസ്താംബുളിലേക്കുള്ള യാത്രാമധ്യേ മാർച്ച് 18നാണ് എഡ്വേർഡ് ഡൽഹിയിലെത്തിയത്. അന്നാണ് കൊവിഡ് ഭീഷണിയെ തുടർന്ന് തുർക്കിയിലേക്കുള്ള വിമാനങ്ങൾ ഇന്ത്യ നിരോധിച്ചത്. നാല് ദിവസത്തിന് ശേഷം അന്താരാഷ്ട്ര വിമാന സർവ്വീസുകൾ പൂർണ്ണമായും നിരോധിച്ചു. അതോടെ കൈവശം ഇന്ത്യൻ വിസയില്ലായിരുന്ന എഡ്വേർഡ് സിബറ്റ് ഇവിടെ കുടുങ്ങുകയായിരുന്നു.
ഇയാൾക്ക് മുൻപ് ജർമ്മനിയിൽ ക്രിമിനൽ പശ്ചാത്തലമുള്ള കേസിൽ പെട്ടിട്ടുള്ളതിനാൽ ഇന്ത്യൻ വിസക്ക് അപേക്ഷിച്ചിട്ടില്ലെങ്കിലും അത് നൽകാനുമാകില്ലെന്ന് എയർപോർട്ട് അധികൃതരും അറിയിച്ചു. ജർമ്മനിയിലേക്ക് തിരികെ പോകാൻ എഡ്വാർഡിന് സൗകര്യം ചെയ്തു തരാമെന്ന് അറിയിച്ചതാണ് എന്നാൽ അത് ഇയാൾ നിരസിച്ചു.
അതോടെയാണ് 'ലീവ് ഇന്ത്യ നോട്ടീസ്' ഇയാൾക്ക് അധികൃതർ കൈമാറിയത്. കഴിഞ്ഞയാഴ്ച അങ്കാറയിലേക്കുള്ള വിമാനത്തിൽ ഇയാളെ കയറ്റിയയക്കാൻ ശ്രമിച്ചെങ്കിലും തുർക്കി അധികൃതർ അനുമതി നിഷേധിച്ചു. എന്തായാലും അന്താരാഷ്ട്ര വ്യോമയാന ഗതാഗതം പൂർണ്ണമായും പുനസ്ഥാപിക്കും വരെ മടങ്ങില്ലെന്ന തീരുമാനത്തിലാണ് എഡ്വാർഡ് സിബാറ്റ്.