കൊവിഡ് കാലത്ത് പ്രതിസന്ധി നേരിടുന്ന സംരംഭകർക്ക് പ്രോത്സാഹനവുമായി പ്രമുഖ വ്യവസായി രത്തൻ ടാറ്റ. വ്യവസായകർക്ക് ബിസിനസ് രംഗത്തേക്ക് വഴിതുറക്കുന്നതിനുള്ള പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും രത്തൻടാറ്റ വ്യക്തമാക്കുന്നു. ഉപയോഗപ്രദമായ രീതിയിൽ പുതിയവ സൃഷ്ടിക്കുക. സാഹചര്യങ്ങൾക്കനുസരിച്ച് ബിസിനസുകൾ മാറേണ്ടതാണ്.
കൊവിഡ് കാലത്ത് പ്രതിസന്ധിയെയും വെല്ലുവിളികളെയും വില കുറച്ച് കാണരുത്. ഒന്നുമില്ലാത്തതിൽ നിന്ന് വീണ്ടും ഉയർത്തെഴുന്നേൽക്കാൻ സാധിക്കും. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. കൊവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ സംരംഭകർ തങ്ങൾക്ക് മുന്നേറാൻ മികച്ച മാർഗം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറയുന്നു.
കഴിഞ്ഞ പ്രയാസകരമായ സമയങ്ങളിൽ സംരംഭകർ ദീർഘദൃഷ്ടിയോടെയും, തങ്ങളുടെ ക്രിയേറ്റിവിറ്റിയും പ്രകടമാക്കി. അവ ഇപ്പോഴുമുണ്ടെന്ന് വിശ്വസിക്കാൻ കഴിയില്ല. ഇത് നൂതനവും സാങ്കേതിക വിദ്യയുടേയും കാലഘട്ടമാണ്. ഇവിടെ നിന്നും മറ്റൊരു വഴി കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു ഉത്പന്നം നിർമ്മിക്കാനും, കമ്പനി തുടങ്ങാം, മികച്ച രീതിയിൽ പ്രവർത്തനങ്ങൾ നടത്താനും സാധിക്കും. നിലവിലെ പ്രതിസന്ധികളെ മറികടക്കും.
ഈ കാലഘട്ടത്തിൽ പ്രതിസന്ധികളെയും വെല്ലുവിളികളെയും വിലകുറച്ച് കാണില്ല. എനിക്ക് ആത്മവിശ്വാസമുണ്ട്. സംരംഭകർ പുതിയ മാർഗങ്ങൾ കണ്ടെത്തുക തന്നെ ചെയ്യും. ഈ പ്രതിസന്ധി നിലവിലെ സ്ഥിതികളോട് സംരംഭകരെ പൊരുത്തപ്പെടുത്താനും പുതിയവ സൃഷ്ടിക്കാനും സഹായിക്കും.