വാഷംഗ്ടൺ: കൊവിഡ് വൈറസ് വ്യാപനത്തെ കുറിച്ചും അമേരിക്ക അതിനെതിരെ ചെയ്യുന്ന പ്രതിരോധ പ്രവർത്തനത്തെ കുറിച്ചും വിവരിക്കുന്ന പത്ര സമ്മേളനത്തിനിടെ സി.ബി.എസ് ന്യൂസിന്റെ പ്രതിനിധിയും ചൈനീസ് വംശജയുമായ വൈജിയാ ജിയാങ്ങിനോട് ദേഷ്യപ്പെട്ട് പത്രസമ്മേളനം മതിയാക്കി മടങ്ങി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
വൈറസിനെതിരെയുള്ള ടെസ്റ്റ് ആഗോള മത്സരമാണെന്നായിരുന്നു ട്രംപിന്റെ വാദം. 80000ത്തോളം അമേരിക്കക്കാർ മരിക്കുമ്പോഴും ഇതെങ്ങനെ മത്സരമാകും എന്ന ജിയാങിന്റെ ചോദ്യം കേട്ട് പ്രകോപിതനായ ട്രംപ് 'ഈ ചോദ്യം എന്നോട് ചോദിക്കേണ്ടതല്ല. പോയി ചൈനയോട് ചോദിക്കൂ.' എന്ന് ദേഷ്യപ്പെട്ടു.
തുടർന്ന് അടുത്ത മാദ്ധ്യമ പ്രവർത്തകയോട് ചോദ്യം ചോദിക്കാൻ ആവശ്യപ്പെട്ട ട്രംപ് ,സിഎൻഎൻ റിപ്പോർട്ടറായ അവരും ജിയാങ്ങ് ചോദിച്ചതിന് തുല്യമായ ചോദ്യം കേട്ട് പത്രസമ്മേളനം മതിയാക്കി തിരികെ പോകുകയായിരുന്നു.