chubby-cheeks

കുട്ടിക്കാലത്തെ നമ്മളുടെ കവിളുകൾക്ക് എന്ത് ഭംഗിയായിരുന്നു കാണാൻ,​ നല്ല തുടുത്ത കവിളുകൾ. എന്നാൽ ഇപ്പോഴോ?​ കുട്ടിക്കാലത്തെ ചിത്രങ്ങൾ നോക്കുമ്പോൾ മിക്കവർക്കും അവരുടെ മനസ്സിൽ ഉണ്ടാകാറുള്ള വിഷമമാണിത്. എന്നാൽ ഇനി ഈ വിഷമം വേണ്ട. ഒരാഴ്ച കൊണ്ട് നിങ്ങളുടെ ഈ വിഷമത്തിന് പരിഹാരം കാണാൻ സാധിക്കും. അതിനായി കുറച്ച് മുഖവ്യയാമങ്ങൾളും മറ്റ് ചില പ്രകൃതിദത്ത രീതികളും വീട്ടുവൈദ്യങ്ങളുമുണ്ട്. അത് എന്തൊക്കെയാണ് എന്ന് നോക്കാം.

തുടുത്ത കവിലുകൾക്കായുള്ള പ്രകൃതിദത്ത രീതികളും വീട്ടുവൈദ്യങ്ങളും :

ഒരു കപ്പ് ഉരുക്കിയ ഷിയ ബട്ടറിൽ മുക്കാൽ കപ്പ് പഞ്ചസാരയും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് കട്ടിയാകുന്നത് വരെവയ്ക്കുക. ശേഷം ചെറുചൂടുള്ള വെള്ളത്തിൽ മുഖം വൃത്തിയാക്കുക. അതിന് ശേഷം ഈ കട്ടിയുള്ള മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യുക. അഞ്ചു മിനിറ്റിന് ശേഷം ഇളം ചൂടുള്ള വെള്ളത്തിൽ കഴുകിക്കളയാവുന്നതാണ്. ഷിയ ബട്ടർ ചർമ്മത്തെ വഴക്കമുള്ളതും മിനുസമാർന്നതാക്കുകയും ചെയ്യുന്നു. മുഖത്തെ മങ്ങിയതും രോഗിയാക്കുന്നതുമായ ചർമ്മത്തെ നീക്കം ചെയ്യുന്ന ഒരു മികച്ച എക്സ്ഫോളിയേറ്ററായി പഞ്ചസാരയും പ്രവർത്തിക്കുന്നു.

തുടുത്ത കവിളുകൾ നേടാൻ സഹായിക്കുന്ന പോഷക സമ്പുഷ്ടമായ വസ്തുവാണ് ഉലുവ. ഇത് ചർമ്മത്തിന് ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും നൽകുന്നു. ഒരു ടേബിൾ സ്പൂൺ ഉലുവ രാത്രി മുഴുവൻ ശുദ്ധജലത്തിൽ മുക്കിവെയ്ക്കുക. രാവിലെ ഇതിനെ പേസ്റ്റ് രൂപത്തിലാക്കി കവിളിൽ പുരട്ടുക. പായ്ക്ക് ഉണങ്ങിയ ശേഷം ഇളം ചൂട് വെള്ളത്തിൽ കഴുകുക.

സ്വയം ആരോഗ്യത്തോടെയിരിക്കാനും തുടുത്ത കവിളുകൾ നേടാനും പാൽ കുടിക്കുന്നത് ശീലമാക്കുന്നത് നല്ലതാണ്. നിങ്ങളുടെ മുഖത്ത് പാൽ മസാജ് ചെയ്താലും തുടുത്ത കവിൾ ലഭിക്കുമെന്ന്. തണുത്ത പാൽ മുഖത്ത് 20 മിനിറ്റ് നേരം മസാജ് ചെയ്യണം. മസാജ് ചെയ്ത ശേഷം 5 മിനിറ്റ് കഴിഞ്ഞ് ഇളം ചൂടുള്ള വെള്ളത്തിൽ മുഖം കഴുകുക. ദിവസവും ഇത് ആവർത്തിക്കുന്നത് നല്ലതാണ്.

തേനും പാലും ചർമ്മത്തിന് ഉത്തമമാണ്. തുടുത്ത കവിൾ വേഗത്തിൽ ലഭിക്കാൻ തേനും പാലും പതിവായി കവിളിൽ മസാജ് ചെയ്യുന്നത് ഫലപ്രദമാണ്.

തുടുത്ത കവിൾ സ്വന്തമാക്കാൻ ഏറ്റവും ആദ്യം ചെയ്യേണ്ടത് ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നതാണ്. ഒട്ടിയ കവിൾ മാറ്റി തുടുത്ത കവിൾ നേടാൻ സഹായിക്കുന്ന ഏറ്റവും ഫലപ്രദമായ ഒന്നാണ് അവോക്കാഡോ. അതിനാൽ ആരോഗ്യകരമായ ചർമ്മം ലഭിക്കാൻ ദിവസവും അവോക്കാഡോ കഴിക്കാവുന്നതാണ്.

തുടുത്ത കവിളുകൾ നേടാനുള്ള ഏറ്റവും ലളിതമായ മാർഗ്ഗമാണിത്. ആരോഗ്യമുള്ള ശരീരത്തിനും തുടുത്ത കവിളുകൾക്കും ദിവസം 8 ഗ്ലാസ് വെള്ളം കുടിക്കുന്നത് വളരെ ഉത്തമമാണ്. പച്ച ഇലക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഭക്ഷണത്തോടൊപ്പം കൂടുതൽ വെള്ളവും കഴിക്കുക എന്നതാണ് ഏറ്റവും പ്രധാനം.

കവിൾ തുടുക്കാൻ പരിശീലിക്കേണ്ട മുഖവ്യായാമങ്ങൾ :