iran-america-flag

വാഷിങ്ടൺ:- അമേരിക്കയിൽ തടവിലായ 11 അനധികൃത തടവുകാരെ ഇറാൻ തിരികെ കൊണ്ടുപോകേണമെന്ന് ആവശ്യപ്പെട്ട് അമേരിക്ക. തിരികെ ഇറാനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ ഇവർ 11 പേരെ ചാർട്ടേർഡ് വിമാനം അയച്ചാൽ തിരികെ കയറ്റിവിടാമെന്ന് യുഎസ് ഹോംലാൻഡ് സെക്ര്യൂരിറ്റി വകുപ്പ് ആക്ടിങ് ഡെപ്യൂട്ടി സെക്രട്ടറി കെൻ കുക്കിനെല്ലി പരിഹാസത്തോടെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. അമേരിക്കൻ കച്ചവട രഹസ്യങ്ങൾ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ ഇറാനിയൻ സയൻസ് പ്രൊഫസർ സൈറസ് അസ്ഗാറിയെ തിരികെ കൊണ്ടുപോകാൻ ആവശ്യപ്പെട്ടിട്ടും ഇറാനിൽ നിന്നും അനുകൂല മറുപടിയുമുണ്ടായില്ലെന്നും കെൻ ആരോപിച്ചു.

അമേരിക്കൻ ആരോപണങ്ങളോട് ഇറാൻ വിദേശകാര്യമന്ത്രാലയ വക്താവ് അബ്ബാസ് മൗസാവി രൂക്ഷമായാണ് പ്രതികരിച്ചത്. ഇറാൻ വിദേശകാര്യ മന്ത്രിയായ മുഹമ്മദ് ജാവേദ് സരീഫ് ഇരു രാജ്യങ്ങളുടെയും പൗരന്മാരായ തടവുപുള്ളികളുടെ കൈമാറ്റത്തിന് തയ്യാറാണെന്ന് അറിയിച്ചതാണ്. എന്നാൽ അമേരിക്ക അതിനോട് മാന്യമായി പ്രതികരിച്ചില്ല.

കൊവിഡ് ബാധയെ തുടർന്നാണ് ഇരു രാജ്യങ്ങളിലെയും തടവുകാരെ മോചിപ്പിക്കാമെന്ന് തീരുമാനമായത്. മധ്യേഷ്യയിൽ ഏറ്രവുമധികം രോഗബാധയുള്ളത് ഇറാനിലാണ്. ലോകത്ത് ഏറ്രവുമധികം രോഗബാധിതരുള്ളത് അമേരിക്കയിലും. 2018ൽ ഇറാനിന്റെ പിടിയിലായ മുതിർന്ന അമേരിക്കൻ നാവികൻ മൈക്കൽ വൈറ്രിനെ ആരോഗ്യ കാരണങ്ങളാൽ മാർച്ച് മാസത്തിൽ സ്വിറ്റ്സർലന്റിന്റെ കസ്റ്റഡിയിലേക്ക് അയക്കാൻ ഇറാൻ തീരുമാനിച്ചു. എന്നാൽ വൈറ്റിനെ തിരികെ കിട്ടാനായി അമേരിക്ക അസ്ഗാരിയെ ഉപയോഗിച്ച് വിലപേശുകയാണെന്ന വാദം അമേരിക്ക തള്ളി. അമേരിക്കയുടെ ഇറാനുമായുള്ള സന്ധി സംഭാഷണങ്ങളുടെ മധ്യവർത്തിയാണ് സ്വിറ്റ്സർലന്റ്.