me-too
ME TOO

പാരീസ്: മുൻ ഫ്രഞ്ച് പ്രസിഡന്റ് വലേരി ഗിസ്കാർഡ് ഡി എസ്തേംഗിനെതിരെ ജർമ്മൻ മാദ്ധ്യമപ്രവർത്തക ആൻ കാതറിൻ സ്ട്രാക്ക് നൽകിയ ലൈംഗിക ചൂഷണ പരാതിയിൽ ഉന്നതസമിതി പ്രാഥമിക അന്വേഷണം ആരംഭിച്ചു. 2018 ഡിസംബറിൽ വലേരിയുമായ നടത്തിയ ഒരു അഭിമുഖത്തിന് ശേഷം ഫോട്ടോ എടുക്കുന്നതിനിടെ മുൻ പ്രസിഡന്റ് തന്റെ ശരീരത്തിൽ കയറിപിടിച്ചെന്നും മോശമായ രീതിയിലുള്ള പെരുമാറ്റം മിനിറ്റുകളോളം തുടർന്നെന്നുമാണ് ആൻ പറയുന്നത്.

അതേസമയം, തനിക്കെതിരെയുള്ള ആരോപണം 94 കാരനായ വലേരി പൂർണമായും നിഷേധിച്ചു. ഇങ്ങനെയൊരു സംഭവം താൻ ഓർക്കുന്നില്ലെന്നും പരാതിയെക്കുറിച്ച് കൂടുതൽ അറിയില്ലെന്നും വലേരി പറഞ്ഞു.

1974 മുതൽ 1981 വരെയാണ് വലേരി പ്രസിഡന്റ് പദവിയിലുണ്ടായിരുന്നത്.