cm-pinarayi

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്ന ആരുടെയും പരിശോധന ഫലം നെഗറ്റീവ് ആയില്ല. മലപ്പുറം മൂന്ന് പേർക്കും,പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഓരോരുത്തർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. നാല് പേർ വിദേശത്ത് നിന്നും ഒരാൾ ചെന്നൈയിൽ നിന്നും വന്നതാണ്.

നിലവിൽ സംസ്ഥാനത്ത് 32 കൊവിഡ് ബാധിതരാണ് ഉള്ളത്. ഇതിൽ 70 ശതമാനത്തോളം പേർക്കും വൈറസ് ബാധിച്ചത് കേരളത്തിന് പുറത്തുനിന്നാണ്. സമ്പർക്കത്തിലൂടെ ഒമ്പത് പേർക്കാണ് വൈറസ് ബാധിച്ചത്. ഇതിൽ ആറ് പേരും വയനാട്ടിലാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്.

തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ നിലവിൽ കൊവിഡ് ബാധിച്ച് ആരും ചികിത്സയിലില്ല. മലപ്പുറം സ്വദേശിയാണ് കോഴിക്കോട് ചികിത്സയിലുള്ളത്. കൂടുതൽ പേർ സംസ്ഥാനത്തേക്കെത്തുമ്പോൾ സുരക്ഷ വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിദേശത്ത് നിന്ന് വരുന്നവർക്ക് ആന്റി ബോഡി ടെസ്റ്റ് വേണം. കർശന നിയന്ത്രണം തുടരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.