തിരുവനന്തപുരം:കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് ദുരിതത്തിലായ കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും പരമ്പരാഗത മേഖലയിലെ അസംഘടിത തൊഴിലാളികൾക്കും സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ജില്ലയിലെ 162 കേന്ദ്രങ്ങളിൽ കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തി. നന്തൻകോട് സ്വരാജ് ഭവനുമുമ്പിൽ നടന്ന സത്യാഗ്രഹം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.പി.അനിൽകുമാർ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ എന്നിവർ പ്രസംഗിച്ചു. പേരൂർക്കടയിലെ കുടപ്പനക്കുന്ന് വില്ലേജ് ഒാഫീസിനു മുന്നിൽ നടന്ന സത്യാഗ്രഹം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും,തൈക്കാട് വില്ലേജ് ഓഫീസിനുമുമ്പിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും ഉദ്ഘാടനം ചെയ്തു. വെട്ടുകാട് ഫിഷറീസ് ഓഫീസിനുമുന്നിൽ എം.എം.ഹസ്സൻ, സി.പി.റ്റി ജംഗ്ഷനിലെ പേരൂർക്കട വില്ലേജാഫീസിനു മുന്നിൽ കെ.മുരളീധരൻ എം.പി, പബ്ലിക് ഓഫീസിനുമുന്നിൽ റ്റി.ശരത്ചന്ദ്രപ്രസാദ്, വെൺപാലവട്ടം നഗരസഭ സോണൽ ഓഫീസിനുമുന്നിൽ മൺവിള രാധാകൃഷ്ണൻ, വട്ടിയൂർക്കാവ് വില്ലേജ് ഓഫീസിനുമുന്നിൽ തമ്പാനൂർ രവി, നെടുമങ്ങാട് വില്ലേജ് ഓഫീസിനുമുന്നിൽ പാലോട് രവി, മാണിക്കൽ വില്ലേജ് ഒാഫീസിനുമുന്നിൽ അടൂർ പ്രകാശ് എം.പി, കമലേശ്വരം ഫിഷറീസ് ഓഫീസിനുമുന്നിൽ മണക്കാട് സുരേഷ്, വഞ്ചിയൂർ റേഷനിംഗ് ഓഫീസിനുമുന്നിൽ വി.എസ്.ശിവകുമാർ എം.എൽ.എ, വലിയവിളയിൽ പഴകുളം മധു, നെട്ടയം നഗരസഭ സോണൽ ഓഫീസിനുമുന്നിൽ കെ.മോഹൻകുമാർ എന്നിവർ ഉദ്ഘാടനം ചെയ്തു. എം.വിൻസന്റ് എം.എൽ.എ, കെ.എസ്. ശബരീനാഥൻ എം.എൽ.എ, എൻ.ശക്തൻ, വർക്കല കഹാർ, എം.എ.വാഹിദ്, എ.ടി.ജോർജ്, ആർ.സെൽവരാജ്, കരകുളം കൃഷ്ണപിളള, ആർ വത്സലൻ എന്നിവരും വിവിധ സ്ഥലങ്ങളിൽ നടന്ന സമരപരിപാടി ഉദ്ഘാടനം ചെയ്തു.