തിരുവനന്തപുരം: ലോക നഴ്‌സസ് ദിനവും ഫ്ളോറൻസ് നൈറ്രിംഗേലിന്റെ 200-ാം ജന്മദിനത്തോടും അനുബന്ധിച്ച് നിംസ് മെഡിസിറ്രി ഒരുവർഷം നീളുന്ന പരിപാടികൾ സംഘടിപ്പിക്കുന്നു. കൊവിഡ് പോലെയുള്ള സാംക്രമിക രോഗങ്ങളുടെ പശ്‌ചാത്തലത്തിൽ നഴ്സുമാർക്കായി ഒരുവർഷം നീളുന്ന ഇൻഫെക്‌ഷൻ കൺട്രോൾ ട്രെയിനിംഗ് പ്രോഗ്രാമുകളാണ് സംഘടിപ്പിക്കുന്നത്.
ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എം.കെ.സി നായർ, ഇൻഫെക്‌ഷ്യസ് ഡീസീസസ് ആൻഡ് ഇൻഫെക്‌ഷൻ കൺട്രോൾ സ്‌പെഷ്യലിസ്‌റ്ര് ഡോ.പി.എസ്. ഷരീഖ് എന്നിവർ ക്ളാസുകൾ നയിക്കും. ഇതോടൊപ്പം ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്‌സുമാർ, നഴ്‌സിംഗ് വിദ്യാർത്ഥികൾ, നഴ്‌സിംഗ് അദ്ധ്യാപകർ, മറ്ര് ആരോഗ്യ പ്രവർത്തകർ എന്നിവർക്കും പ്രത്യേക പ്രോഗ്രാമുകളും നിംസ് മെഡിസിറ്രി സംഘടിപ്പിക്കും. ഫോൺ : 8547707221