
ഡൽഹി:- രാജ്യത്ത് കൊവിഡ് മുക്തി നിരക്ക് നാൾക്കുനാൾ മെച്ചപ്പെടുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹർഷ് വർദ്ധൻ അറിയിച്ചു. നിലവിൽ 31.7 ശതമാനമാണത്. രാജ്യത്തെ മരണനിരക്കും 3.2% മാത്രമാണെന്നും അദ്ദേഹം അറിയിച്ചു.. ലോകത്ത് ഇത് 7-7.5% ആണിത്.
ഹരിയാനയിലെ ഗുരുഗ്രാമിൽ ഇന്ന് 16 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഡൽഹിയിൽ പഞ്ചാബി ബാഗ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. ബീഹാറിൽ 34 പോസിറ്റീവ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് 801 രോഗം സ്ഥിരീകരിക്കപ്പെട്ടവരുണ്ട്.
രാജ്യത്ത് 17,59,579 സാമ്പിളുകളിൽ കൊവിഡ് പരിശോധന നടത്തിയതായി ഐ..സി..എം..ആർ അറിയിച്ചു.കർണാടകയിൽ ആകെ 945 പേർക്ക് രോഗം സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ ആകെ 8002 രോഗികളാണുള്ളത്. ഏറ്റവുമധികം കൊവിഡ് റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ സ്ഥിതി ഗുരുതരമായി തുടരുകയാണ് ധാരാവിയിൽ 46 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 23401പേർക്കാണ് മഹാരാഷ്ട്രയിൽ രോഗം റിപ്പോർട്ട് ചെയ്തത്. ഇവിടെ 868പേർ മരിച്ചു. രാജ്യമാകെ 70756 പേർക്ക് രോഗം സ്ഥിരീകരിച്ചു. 2293 പേർ മരിച്ചു. 22455 പേർക്ക് രോഗം ഭേദമായി.