
ലണ്ടൻ:- കൊവിഡ്-19 രോഗത്തിന് ഫലപ്രദമായ വാക്സിൻ കണ്ടെത്താൻ ചുരുങ്ങിയത് ഒരു വർഷമെങ്കിലുമെടുക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണിൽ അനുവദിക്കുന്ന ഇളവുകളെ കുറിച്ചുള്ള നിർദ്ദേശങ്ങളിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇങ്ങനെ സൂചിപ്പിച്ചത്.
ഓക്സ്ഫോർഡ് സർവ്വകലാശാലയിലെയും ലണ്ടനിലെ ഇംപീരിയൽ കോളേജിലെയും ഗവേഷകർ നടത്തുന്ന പ്രവർത്തനങ്ങളെ സൂചിപ്പിച്ചാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഗൃഹാന്തരീക്ഷത്തിന് പുറത്ത് രണ്ട് വ്യക്തികൾ തമ്മിൽ രണ്ട് മീറ്റർ അകലം പാലിക്കേണം. വീടിനു പുറത്തുള്ള ആളുകളുമൊത്ത് കളികളിലേർപ്പെടാൻ അനുമതി നൽകി. ജനങ്ങൾക്ക് വൻകിട നിർമ്മാണം പോലെയുള്ള മേഖലകളിൽ സാമൂഹികഅകലം പാലിക്കാനുള്ള ചട്ടം അനുസരിച്ച് ജോലിചെയ്യാം. വീട്ടിലിരുന്നുള്ള ജോലിക്കാണ് എങ്കിലും പ്രാധാന്യം. രാജ്യത്ത് രണ്ടാംഘട്ട വ്യാപനം വന്നേക്കാമെന്നും ജാഗ്രത വേണമെന്നും ബോറിസ് ജോൺസൺ ഓർമ്മിപ്പിച്ചു.