
ന്യൂഡൽഹി : ഇൗ വർഷത്തെ അർജുന അവാർഡിനായി ഡിഫൻഡർ സന്ദേശ് ജിംഗാനെയും വനിതാ മിഡ്ഫീൽഡർ ബാലാ ദേവിയെയും ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ ശുപാർശ ചെയ്തു. പുരുഷ- വനിതാ വിഭാഗങ്ങളിൽ ഒന്നിലേറെപ്പേരെ ശുപാർശ ചെയ്യുന്ന പതിവ് ഒഴിവാക്കിയതിനാൽ ഇരുവർക്കും പുരസ്കാരം ഏറെക്കുറയ ഉറപ്പാണ്. 2015ൽ ഇന്ത്യൻ ടീമിൽ അരങ്ങേറിയ ജിംഗാൻ ഐ.എസ്.എൽ ക്ളബ് കേരള ബ്ളാസ്റ്റേഴ്സിന്റെ താരമാണ്. പരിക്ക് മൂലം കഴിഞ്ഞ സീസണിൽ കളിക്കാൻ ജിംഗാന് കഴിഞ്ഞിരുന്നില്ല.രാജ്യത്തിന് പുറത്ത് പ്രൊഫഷണൽ ലീഗ് കളിക്കാൻ അവസരം ലഭിച്ച വനിതാ താരമാണ് ബാലാദേവി.സ്കോട്ടിഷ് വനിതാ പ്രിമിയർ ലീഗ് ക്ളബ് റേഞ്ചേഴ്സ് എഫ്.സിയുമായാണ് ബാലാദേവി ഒന്നരവർഷത്തേക്ക് കരാർ ഒപ്പിട്ടിരിക്കുന്നത്.