ന്യൂഡൽഹി ; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്ത് ലോക്ക് ഡൗൺ നീട്ടുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി ഇന്ന് അറിയിച്ചേക്കുമെന്നാണ് സൂചന.. ഇന്നലെ ലോക്ക് ഡൗൺ നീട്ടുന്നതുമായി ബന്ധപ്പെട്ട് പ്രധാമന്ത്രി മുഖ്യമന്ത്രിമാരുമായി ഇന്നലെ വീഡിയോ കോൺഫറൻസ്റ വഴി ചർച്ച നടത്തിയിരുന്നു.
മേയ് 17-നാണ് ലോക്ക് ഡൗൺ മൂന്നാം ഘട്ടം അവസാനിക്കുന്നത്. ലോക്ക്ഡൗൺ വീണ്ടും നീട്ടിയാൽ, നിയന്ത്രണങ്ങൾ സംസ്ഥാനങ്ങൾ തീരുമാനിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ വിളിച്ച യോഗത്തിൽ മുതിർന്ന മന്ത്രിമാർക്ക് നിർദേശം നൽകിയിരുന്നു.
Shri @narendramodi will be addressing the nation at 8 PM this evening.
— PMO India (@PMOIndia) May 12, 2020
ഗുരുതരമായി രോഗബാധ റിപ്പോർട്ട് ചെയ്ത ഇടങ്ങളല്ലെങ്കിൽ അവിടെ നിയന്ത്രണങ്ങളിൽ ഇളവുകൾ ഉണ്ടാകും. എന്നാൽ റെഡ്, കണ്ടെയ്ൻമെന്‍റ് സോണുകളിൽ രാത്രി കർഫ്യൂവും പൊതുഗതാഗത നിരോധനവും ഉൾപ്പടെ തുടരാനാണ് സാധ്യത. മേയ് 15-നകം സോണുകൾ എങ്ങനെ വേണമെന്ന കൃത്യമായ പട്ടിക കൈമാറാൻ പ്രധാനമന്ത്രി മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.