ന്യൂഡൽഹി: ജീവനക്കാരന് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ എയർ ഇന്ത്യ ഓഫീസ് അടച്ചുപൂട്ടി. രണ്ടു ദിവസത്തേക്കാണ് ഡൽഹിയിലെ ആസ്ഥാന മന്ദിരം അടച്ചത്. ഓഫീസ് അണുവിമുക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് എയർ ഇന്ത്യ അറിയിച്ചു. മുഴുവൻ ജീവനക്കാരോടും വീടുകളിൽ ഇരുന്ന് ജോലി ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്. വൈറസ് ബാധിച്ച വിവരം ന്യൂഡൽഹി മുനിസിപ്പൽ കോർപറേഷനെ അറിയിച്ചു. സാനിറ്റേഷന് ശേഷം കോർപറേഷന്റെ അനുമതി ലഭിച്ച ശേഷം ഓഫീസിന്റെ പ്രവർത്തനം പുനരാരംഭിക്കുമെന്നും എയർ ഇന്ത്യ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.