കുന്നംകുളം: കൊവിഡ് ബാധിച്ച് കുന്നംകുളം സ്വദേശി ദുബായിൽ മരിച്ചു. ചൊവ്വന്നൂർ കല്ലഴിക്കുന്ന് കുട്ടംകുളങ്ങര വീട്ടിൽ പരേതനായ കൊച്ചുണ്ണിയുടെ മകൻ അശോക് കുമാർ (53) ആണ് മരിച്ചത്. വർഷങ്ങളായി ദുബായിൽ വർക്ക്‌ഷോപ്പ് ജീവനക്കാരനായിരുന്നു. ഏപ്രിൽ ആദ്യവാരം നാട്ടിലേക്ക് മടങ്ങാനിരുന്നതാണ്. അതിനിടെ കൊവിഡ് ബാധിച്ചു. സംസ്‌കാരം ദുബായിൽ നടത്തി. അമ്മ: തങ്കമണി. ഭാര്യ: വിജിത. മക്കൾ: ധനഞ്ജയ്, മഹേശ്വർ.