അഞ്ചാം പനി അഥവാ പൊങ്ങൻപനി വൈറസ് രോഗമാണ്. കുട്ടികളിലാണിത് അധികവും കണ്ടുവരുന്നത്. ചെറിയ ആദ്യ ലക്ഷണങ്ങൾക്ക് ജലദോഷപ്പനിയുമായി സാമ്യമുണ്ട്. ചുവന്ന തടിപ്പുകളും കുരുപ്പുകളുമാണ് അടുത്ത ഘട്ടത്തിലെ ലക്ഷണം. ഉള്ളം കൈയ് , കാൽ എന്നീ ഭാഗങ്ങൾ ഉൾപ്പെടെ ശരീരത്തിൽ ചുവന്ന കുരുക്കൾ പ്രത്യക്ഷപ്പെടും.
ശരീരത്തിൽ കുരുക്കൾ പ്രത്യക്ഷപ്പെടും മുൻപ് തന്നെ പനി വായുവിലൂടെ പകരാനുള്ള സാദ്ധ്യതയുണ്ട്. കുരുക്കൾ പ്രത്യക്ഷപ്പെട്ട ശേഷം 2 മുതൽ 5 ദിവസം വരെ വൈറസ് വായുവിലൂടെ വ്യാപിക്കാം. സാധാരണയായി പ്രത്യേക ചികിത്സയൊന്നും ആവശ്യമില്ല. 3 മുതൽ 5 ദിവസത്തിനകം രോഗം ശമിക്കും. എന്നാൽ പോഷകാഹാരക്കുറവുള്ള കുട്ടികളിൽ രോഗം ഗുരുതരമയേക്കാം. പൊങ്ങൻപനിക്ക് എടുക്കുന്ന പ്രതിരോധ കുത്തിവയ്പ് രോഗത്തെ 99 ശതമാനം തടയും. 9 മാസം മുതൽ 15 വയസുവരെയുള്ള കുട്ടികൾക്കു പ്രതിരോധ കുത്തിവയ്പ് എടുക്കാം.