മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ആവശ്യങ്ങൾ നടപ്പാക്കും. മേലധികാരികളോട് ആദരവ്. അപാകതകൾ പരിഹരിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ഭരണസംവിധാനം ശക്തിപ്പെടുത്തും. സൽകീർത്തി ഉണ്ടാകും. ഔചിത്യമുള്ള സമീപനം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ആഗ്രഹങ്ങൾക്ക് തടസം. സാമ്പത്തിക നേട്ടം കുറയും. നന്മതിന്മകളെ വേർതിരിച്ചറിയും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
അനുമോദനങ്ങൾ വന്നുചേരും. പഠിച്ച വിദ്യ പ്രാവർത്തികമാക്കും. യാത്രാ തടസം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
വിപണന മേഖലയിൽ ലാഭം. കഴിവുകൾ പ്രകടിപ്പിക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം) ഉത്സാഹിച്ച് പ്രവർത്തിക്കും. തൊഴിൽ ക്രമീകരിക്കും. കുടുംബ ജീവിതത്തിൽ ഊഷ്മളത. കാര്യങ്ങൾക്ക് സമയപരിധി.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
നിരവധി കാര്യങ്ങൾ ചെയ്യും. ബാഹ്യപ്രേരണകളെ അതിജീവിക്കും. കൃത്യനിർവഹണമുണ്ടാകും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
മേലധികാരസ്ഥാനം വഹിക്കും. അർഹമായ നേട്ടം. നിർമ്മാണ പ്രവർത്തനങ്ങൾ തുടരും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
സമയം അനുകൂലമല്ല. നിശ്ചയദാർഢ്യമുണ്ടാകും. ആഗ്രഹങ്ങൾ സഫലമാകും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
സംരംഭങ്ങൾ തീരുമാനിക്കും. പ്രതിഫലത്തിനു കാലതാമസം. ഭക്തി വർദ്ധിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
വിഷമാവസ്ഥകൾക്ക് സാന്ത്വനം. അംഗീകാരം ലഭിക്കും. ഉപരിപഠനം മാറ്റിവയ്ക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
സഹോദര ഗുണം. പഠനത്തിൽ ശ്രദ്ധിക്കും. ഏകാഗ്ര ചിന്തകൾ ഉണ്ടാകും.