തിരുവനന്തപുരം: വന്ദേ ഭാരത് മിഷന്റെ ഭാഗമായി തലസ്ഥാനത്തേക്കുള്ള ആദ്യവിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങി. 181 യാത്രക്കാരുമായിദോഹയില്‍ നിന്നും പുറപ്പെട്ട വിമാനമാണ് ഇന്ന് പുലർച്ചെ ഒരുമണിയോടെ തലസ്ഥാനത്തെത്തിയത്. ആകെ യാത്രക്കാരില്‍ 96 സ്ത്രീകളും 85 പുരുഷന്‍മാരും 15 ഗര്‍ഭിണികളും പത്ത് വയസില്‍ താഴെയുള്ള 20 കുട്ടികളും അറുപത് വയസിന് മുകളിലുള്ള 25 പേരും ആണ് ഉണ്ടായിരുന്നത്.
തിരുവനന്തപുരം 43, കൊല്ലം 48, പത്തനംതിട്ട 23, ആലപ്പുഴ 16, കോട്ടയം 1, എറണാകുളം 8, തൃശൂര്‍ 7, പാലക്കാട് 2, വയനാട് 1, കോഴിക്കോട് 2, മലപ്പുറം 1, കണ്ണൂര്‍ 3, കാസര്‍ഗോഡ് 4 എന്നിങ്ങനെയാണ് ആകെ യാത്രക്കാരില്‍ കേരളത്തില്‍ നിന്നുളളവരുടെ ജില്ല തിരിച്ചുള്ള എണ്ണം. കര്‍ണാടക 1, മഹാരാഷ്ട്ര 1, തമിഴ്‌നാട്ടില്‍ നിന്ന് 20ഉം കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരും വിമാനത്തിലുണ്ട്.
യാത്രക്കാരുടെ പരിശോധനയുടെ ഭാഗമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ അതിവേഗത്തില്‍ ശരീരോഷ്മാവ് കണ്ടെത്താന്‍ സഹായിക്കുന്ന തെര്‍മല്‍ഫെയ്സ് ഡിറ്റക്ഷന്‍ ക്യാമറകള്‍ വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നു.