dhyan

നവാഗതനായ ജിത്തു വയലിൽ സംവിധാനം ചെയ്യുന്ന ഡിറ്റക്റ്റീവ് കോമഡി ത്രില്ലർ ചിത്രത്തിൽ ധ്യാൻ നായകനാവുന്നു. ചിത്രത്തിന് വേണ്ടി ധ്യാൻ തന്റെ ശരീരം ഭാരം കുറച്ചിരിക്കുകയാണ്. കുഞ്ഞി രാമായണം, അടി കപ്പ്യാരെ കൂട്ടമണി എന്ന ചിത്രങ്ങളിൽ കണ്ട അതേ ധ്യാൻ ശ്രീനിവാസനെ നമുക്ക് ഈ ചിത്രങ്ങളിലും കാണാം. പൊളി ഷെട്ടി തിരക്കഥ എഴുതി അഭിനയിച്ച തെലുങ്കിലെ സൂപ്പർ ഹിറ്റ്‌ ചിത്രമായ ഏജന്റ് സായി ശ്രീനിവാസ ആത്രേയ എന്ന ചിരത്തിന്റെ റീമക്ക് ആണ് ഈ ചിത്രം.

എന്നാൽ ആ ചിത്രത്തിൽ നിന്ന് വ്യത്യസ്തമായ ഒരു തിരക്കഥ ആയിരിക്കും മലയാളത്തിൽ ചെയ്യുക സംവിധായകൻ ജിത്തു വയലിൽ പറഞ്ഞു.. ചിത്രത്തിന്റെ സ്ക്രിപ്റ്റ് വർക്ക്‌ നടന്നു കൊണ്ടിരിക്കുന്നു. ലോക്ക് ഡൌൺ കഴിഞ്ഞാൽ ഷൂട്ടിംഗ് തുടങ്ങാൻ പറ്റുമെന്ന വിശ്വാസത്തിൽ ആണ് അണിയറക്കാർ. ധ്യാനിനെ കൂടാതെ മലയാളത്തിലെ പ്രമുഖർ അണിനിരക്കുന്ന ഈ ചിത്രത്തിൽ നായിക പുതുമുഖം ആയിരിക്കും