ന്യൂഡൽഹി: സിക്കിം അതിർത്തിയിൽ ഇന്ത്യ-ചെെന സെെനികർ നേർക്കുനേർ വന്നതായും സംഘട്ടനം ഉണ്ടായതായും റിപ്പോർട്ടുകളുണ്ടായിരുന്നു. സിക്കിമിലെ ഇൻഡോ-സിനോ അതിർത്തിഗ്രാമമായ മുഗുതാങ്ങിൽ വച്ചായിരുന്നു സംഘട്ടനം. സൈനികര്‍ തമ്മില്‍ അക്രമണസ്വഭാവത്തോടെ ഉന്തുംതള്ളുമുണ്ടായത്. ഇരുഭാഗത്തും ചെറിയ പരിക്കുകള്‍ സംഭവിച്ചതായും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാൽ സംഭവത്തിനാധാരമായ മറ്റൊരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. അതിർത്തി ലംഘിച്ചെത്തിയാൽ ഇന്ത്യൻ സെെന്യം വെറുതെ വിടുമോ? സംഭവത്തിന്റെ തുടക്കം അതിർത്തികടന്ന് നുഴഞ്ഞു കയറിയ ചെെനീസ് മേജറുമായി ബന്ധപ്പെട്ടാണ്.
അതിർത്തി ലംഘിച്ച് ഇന്ത്യൻ മണ്ണിലേക്ക് ചൈനീസ് സൈന്യത്തിന്റെ ഒരു മേജറുടെ നേതൃത്വത്തിലുള്ള പട്രോൾ കടന്നുവന്നു. യൂണിറ്റ് ഇന്ത്യൻ ആർമിയിലെ ഒരു ലെഫ്റ്റനന്റിന്റെ കീഴിലുള്ള ഇൻഫൻട്രി യൂണിറ്റിനെ തടഞ്ഞുനിർത്തിയിട്ട് ഒരു ഡയലോഗും പറഞ്ഞു. ഇതാണ് പിന്നീട് ആ ഉരസലിലേക്ക് നയിച്ചതും. "ഇത് നിങ്ങളുടെ മണ്ണല്ല. ഇത് ഇന്ത്യൻ ടെറിറ്ററി അല്ല. ചൈനയാണ്. മര്യാദയ്ക്ക് തിരിച്ചു പോകുന്നതാണ് നിങ്ങൾക്ക് നല്ലത്. "
പറഞ്ഞു തീരും മുമ്പെ മറുപടി തൽക്ഷണം ലെഫ്റ്റനന്റ് ആ മേജറുടെ മുഖമടച്ചുതന്നെ കൊടുത്തു. മേജറുടെ മൂക്കിന്റെ പാലം തകർക്കുന്ന ഊക്കനൊരിടിയായിരുന്നു ലെഫ്റ്റനന്റിന്റെ മറുപടി. നിന്ന നിൽപ്പിന് ചൈനീസ് കമ്മിസ്സാർ മറിഞ്ഞുവീണു. സൈനിക യൂണിഫോമിൽ നിന്ന് അയാളുടെ നെയിം പ്ളേറ്റ് പറിഞ്ഞിളകിവന്നു.
സ്വന്തം യൂണിറ്റിനൊപ്പം ഇന്ത്യൻ മണ്ണിലൂടെ അതിർത്തി കാക്കാൻ പട്രോളിംഗ് നടത്തുന്നതിനിടെ, നുഴഞ്ഞുകയറി ഇപ്പുറം വന്ന് വെല്ലുവിളിക്കുക ഇത് ലെഫ്റ്റനന്റിന് സഹിക്കുന്നതിനുമപ്പുറമായിരുന്നു. എന്നാൽ, ചൈന എന്ന ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയോട് അത്രയ്ക്ക് ഗതികെട്ടല്ലാതെ ഇടയുന്നത് ബുദ്ധിയല്ല എന്ന നയമാണ് അതിർത്തിയിൽ തത്ക്കാലം നമ്മുടെ സൈന്യത്തിനുളളത്. ഇന്ത്യൻ സെെന്യത്തിന് ഇത് ആഘോഷിക്കാമായിരുന്നെങ്കിലും അവർ അതിന് മുതിർന്നില്ല.
നേരത്തെ പറഞ്ഞ തർക്കമുണ്ടായ സമയം,നമ്മുടെ ലെഫ്റ്റനന്റിന്, ചൈന എന്ന രാജ്യത്തിന്റെ വലിപ്പമോ, അവിടത്തെ സേനയുടെ ആയുധബലമോ അങ്കത്തികവോ ഒന്നും ഓർമയിലേക്ക് വന്നിരുന്നില്ല. ചെെനീസ് മേജറിന്റെ മുഖത്തടിച്ച് യുവ ലെഫ്റ്റനന്റ് വളർന്നുവന്നത് സെെനിക പശ്ചാത്തലത്തിലാണ്. ആദ്യം റോയൽ എയർ ഫോഴ്സിലും, പിന്നീട് ഇന്ത്യൻ എയർ ഫോഴ്സിലും ഫൈറ്റർ പൈലറ്റ് ആയിരുന്ന ഒരു 'ഡെക്കറേറ്റഡ്' ഓഫീസർ ആണ് അദ്ദേഹത്തിന്റെ മുത്തച്ഛൻ.
അച്ഛൻ ഇന്ത്യൻ ആർമിയിലെ ആസാം റെജിമെന്റിൽ നിന്ന് കേണൽ റാങ്കിൽ വിരമിച്ച മറ്റൊരു ഓഫീസറും. അന്ന് ജനറൽ ജെ സുന്ദർജിയുടെ ഓപ്പറേഷൻ ഫാൽക്കണിന്റെ ഭാഗമായിരുന്ന കേണലിന്റെ ടീം സുംഡെറോങ് ച്യുവിലെ ഒരു ഹിൽടോപ് കീഴടക്കിയിരുന്നു.
അതേസമയം, 150 ഓളം സൈനികര്‍ സംഘര്‍ഷ സമയത്ത് ഇവിടെയുണ്ടായിരുന്നു. പ്രാദേശിക തലത്തില്‍ ആശയവിനിമയം നടത്തി സംഘര്‍ഷം അവസാനിപ്പിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ആദ്യമായിട്ടല്ല സൈനികര്‍ ഏറ്റുമുട്ടുന്നത്. നേരത്തെ ഡോക്ലാമിലും മറ്റുമായി സൈനികര്‍ തമ്മില്‍ കല്ലേര്‍ നടത്തുകയും നേരിട്ട് ഏറ്റുമുട്ടുകയും ചെയ്ത സ്ഥിതിയുണ്ടായിരുന്നു.