beauty-tips-

മുടി സ്ട്രേയ്റ്റ് ചെയ്ത് സ്റ്റൈലായി നടക്കാൻ ആഗ്രഹക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ അതിന്റെ പണച്ചിലവിനെ കുറിച്ചും കൃത്രിമ വഴിയിലൂടെ ചെയ്താൽ അവസാനം ഉള്ള മുടി കൂടി പോയാലോ എന്നെല്ലാം ചിന്തിക്കുമ്പോൾ ആ ആഗ്രഹം പലരും ഉപേക്ഷിക്കുന്നു. അത് ശരിയാണ്.

ഇടയ്ക്കിടെ തലമുടി സ്ട്രേയ്റ്റ് ചെയ്യാനും സ്റ്റൈൽ ചെയ്യാനുമൊക്കെ ബ്യൂട്ടി പാർലർകളിൽ പോകുമ്പോൾ അത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് ഹാനികരമായി ബാധിക്കാൻ സാധ്യതയുണ്ട്. ഹെയർ സ്ട്രേയ്റ്റ്നിംഗ് മെഷീനുകളുടെ തുടർച്ചയായുള്ള ഉപയോഗം തലയോട്ടിയിലെ ചൂട് അസാമാന്യമാം വർദ്ധിപ്പിക്കുന്നു. അങ്ങനെ തലമുടിയുടെ സ്വാഭാവിക തിളക്കം നഷ്ടപ്പെടുകയും മുടികൊഴിച്ചിൽ ഉണ്ടാവുകയും ചെയ്യുന്നു. മുടി സ്ട്രേയ്റ്റ് ചെയ്യാനിറങ്ങിപ്പുറപ്പെടും മുമ്പ് പലരും രണ്ടുവട്ടം ചിന്തിക്കുന്നതിന്റെ കാര്യവും ഇതാണ്. എന്നാൽ ഇനി ആ പേടി വേണ്ട സുരക്ഷിതമായ രീതിയിൽ മുടി നിവർത്താൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില മാർഗ്ഗങ്ങളുണ്ട്.

മുടി സ്ട്രേയ്റ്റ് ചെയ്യാൻ നാരങ്ങാനീര് മികച്ച രീതിയിൽ സഹായിക്കും. തേങ്ങാപ്പാലും നാരങ്ങാനീരും നന്നായി യോജിപ്പിച്ച് ഒരു രാത്രി മുഴുവൻ ഫ്രിഡ്ജിൽ തണുക്കാൻ വെയ്ക്കുക. രാവിലെ ഇത് തലമുടിയിൽ നന്നായി തേച്ച് പിടിപ്പിക്കുക. ഏകദേശം 30 മിനിറ്രിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. മുടി കഴുകാൻ വീര്യം കുറഞ്ഞ ഏതെങ്കിലും ഷാംപൂ ഉപയോഗിക്കാവുന്നതാണ്. ആഴ്ചയിൽ ഒരിക്കൽ ഇത് പരീക്ഷിക്കുക. ഇത് മുടിയെ കൂടുതൽ സിൽക്കിയും മൃദുലവുമാക്കി മാറ്റുന്നു. ആദ്യത്തെ ഉപയോഗത്തിൽ തന്നെ

ഫലം അറിയാവുന്നതാണ്.

പാൽ ചുരുണ്ട മുടി നിവർത്താൻ ഏറ്റവും ഫലപ്രധമായ ഒന്നാണ് പാൽ. പഴയ ഒരു സ്പ്രേക്കുപ്പിയിൽ പാൽ നിറച്ച ശേഷം അത് ഉണങ്ങിയ തലമുടിയിലേക്ക് സ്പ്രേ ചെയ്യുക. അരമണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്. ചൂടീക്കിയ എണ്ണ ഉപയോഗിച്ച് മസാജ് ആവണക്കെണ്ണയും വെളിച്ചെണ്ണയും തുല്യ അളവിൽ എടുത്ത് ചെറുതായി ചൂടാക്കിയ ശേഷം മുടിയിഴകളും തലയോട്ടിയിലും നന്നായി തേച്ച് പിടിപ്പിക്കണം. അതിന് ശേഷം തലയോട്ടി ഒരു പതിനഞ്ച് മിനിറ്ര് നന്നായി മസാജ് ചെയ്യണം.

ഒരു 30 മിനിറ്റിന് ശേഷം ഏതെങ്കിലും വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകി കളയാം. ആഴ്ചയിൽ രണ്ടുതവണ ഇത് പരീക്ഷികാക്വുന്നതാണ്. തേനും പാലും കാൽ കപ്പ് പാലിൽ രണ്ട് ടേബിൾ സ്പൂൺ തേൻ ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം മുലടിയിഴകളിൽ നന്നായി തേച്ച് പിടിപ്പിക്കുക. രണ്ട് മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ മുടി കഴുകുക. ആഴ്ചയിൽ ഒരു തവണ ചെയ്‌താൽ പോലും ഫലം ഉറപ്പ്. കറ്റാർവാഴ ഒരല്പം വെളിച്ചെണ്ണയോ ഒലിവ് ഓയിലോ എടുത്ത് അതിലേയ്ക്ക് ഒരു സ്പൂൺ കറ്റാർവാഴ നീര് ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം മുടിയിൽ തേക്കുക. 45 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ മുടി കഴുകാം. ഇതും ആഴ്ചയിൽ ഒരു തവണ ചെയ്യുക.