-china

വാഷിംഗ്ടൺ: കഴിഞ്ഞ ഇരുപത് വർഷത്തിനിടെ ചൈനയിൽ നിന്ന് ലോകത്ത് അഞ്ചോളം മഹാമാരികൾ ഉണ്ടായിട്ടുണ്ടെന്ന് അമേരിക്കൻ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഒബ്രയാൻ. ഇത് അവസാനിപ്പിക്കണം. ചൈനയിലെ വുഹാനിലെ ലാബിൽ നിന്നോ വൈറ്റ് മാർക്കറ്റിൽ നിന്നോ ആണ് ലോകമാകെ കൊവിഡ്-19 രോഗം പടർന്നുപിടിച്ചത്. അതുപോലെ തന്നെ സാർസ്, പക്ഷിപനി, പന്നിപനി എന്നിവയൊക്കെയാണ് ലോകത്ത് വ്യാപിച്ച മറ്റ് രോഗങ്ങൾ.

അഞ്ചാമത് രോഗമേതെന്ന് ഒബ്രയാൻ വെളിപ്പെടുത്തിയില്ല. ഇത്തരം രോഗങ്ങൾ പടരുന്നത് തടയാൻ അമേരിക്ക വിദഗ്ധ സംഘത്തെ അയക്കാൻ താൽപര്യം പ്രകടിപ്പിച്ചെങ്കിലും ചൈന അനുമതി നൽകിയില്ല. 'ജനങ്ങളുടെയും സമൂഹത്തിന്റെയും ആരോഗ്യത്തെ പരിപാലിക്കേണ്ടതെങ്ങനെ എന്ന് ചൈന ശരിയായ തീരുമാനത്തിലെത്തണം. ഇനിയൊരു മഹാമാരി ചൈനയിൽ നിന്നുണ്ടായിക്കൂട. മറ്റ് രാജ്യങ്ങളിൽ നിന്ന് മഹാമാരിയെ തടയാൻ സഹായം തീർച്ചയായും ചൈനക്ക് ആവശ്യമുണ്ട്.' ഒബ്രയാൻ അഭിപ്രായപ്പെട്ടു.