gunfire

ഡൽഹി:- മദ്യപാന ശീലം ഭാര്യ ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വഴക്കിൽ ഇടപെട്ട മകനുമായി തർക്കത്തിലായ പിതാവ് തോക്കുമായി മടങ്ങിയെത്തി മകനെ വെടിവച്ചു കൊന്നു. ഡൽഹിയിലെ രോഹിണി മേഖലയിലാണ് സംഭവം. വസ്തു കച്ചവടക്കാരനായ 60 വയസ്സുകാരൻ ഓംപാലാണ് മകനെ വെടിവച്ച് കൊല്പപെടുത്തിയത്.

അച്ഛനും മകനും തമ്മിലെ തർക്കം താമസിയാതെ തമ്മിൽതല്ലിലെത്തുകയും കോപം മൂത്ത ഓംപാൽ തോക്കെടുത്ത് മകനെ വെടിവക്കുകയുമായിരുന്നു. ഇയാളുടെ അഞ്ച് മക്കളിൽ ഒരാൾക്കാണ് ഈ ദുർഗതി. 33 വർഷം മുൻപ് മദ്യപാന ശീലം ചോദ്യം ചെയ്ത സ്വന്തം അമ്മ മായാദേവിയെ വെടിവച്ചുകൊന്ന കേസിൽ ശിക്ഷയനുഭവിച്ച് ജയിൽമോചിതനായ ആളാണ് ഓംപാൽ. ഇയാൾ ഉപയോഗിച്ച തോക്ക് പൊലീസ് പിടിച്ചെടുത്തു.