twitter
TWITTER

വാഷിംഗ്ടൺ: ലോക്ക്ഡൗൺ അവസാനിച്ചതിന് ശേഷവും ജീവനക്കാർക്ക് വീട്ടിലിരുന്ന് സ്ഥിരമായി ജോലി ചെയ്യാൻ അനുവദിച്ച് ട്വിറ്റർ. സെപ്തംബറിന് മുമ്പ് ഓഫീസുകൾ തുറക്കാൻ സാദ്ധ്യതയില്ലെന്നും ട്വിറ്റർ അറിയിച്ചു.

ലോക്ക്ഡൗണിനെ തുടർന്ന് മാർച്ചിൽ തന്നെ വർക്ക് ഫ്രം ഹോം രീതിയിലേക്ക് മാറിയ കമ്പനികളിലൊന്നാണ് സാൻഫ്രാൻസിസ്‌കോ ആസ്ഥാനമായുള്ള ട്വിറ്റർ.

'വികേന്ദ്രീകരണത്തിന് പ്രാധാന്യം നൽകുകയും എവിടെ നിന്നും പ്രവർത്തിക്കാൻ പ്രാപ്തിയുള്ള തൊഴിൽ രീതി പിന്തുടരുകയും ചെയ്യുന്നതിലൂടെ ഞങ്ങൾക്ക് ഈ ഘട്ടത്തോട് എളുപ്പം പൊരുത്തപ്പെടാനായി.

ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യാൻ പ്രാപ്തരാണെങ്കിൽ, അവർ എന്നെന്നേക്കുമായി ഇത് തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് ഞങ്ങൾ നടപ്പാക്കും" - ട്വിറ്റർ വൃത്തങ്ങൾ അറിയിച്ചു.