covid
COVID

വാഷിംഗ്ടൺ: കൊവിഡ് വിഷയത്തിൽ ചൈനയെ വീണ്ടും കുറ്റപ്പെടുത്തി അമേരിക്ക. കൊവിഡ് ഉത്ഭവത്തിന് ചൈനയ്ക്കാണ് ഉത്തരവാദിത്വം എന്നും കഴിഞ്ഞ 20 വർഷത്തിനിടെ അഞ്ച് പകർച്ച വ്യാധികളാണ് ചൈനയിൽ ഉത്ഭവിച്ചതെന്നും ഇതിന് അവസാനം വേണമെന്നും യു.എസ് സുരക്ഷ ഉപദേഷ്ടാവ് റോബർട്ട് ഒ ബ്രിയൻ പറഞ്ഞു.

കഴിഞ്ഞ 20 വർഷത്തിനിടെ സാർസ്, ഏവിയൻ ഫ്‌ളു, സ്വെയിൻ ഫ്‌ളു, ഇപ്പോൾ കൊവിഡ് അങ്ങനെ അഞ്ച് പകർച്ചവ്യാധികളാണ് ചൈനയിൽ നിന്ന് ഉത്ഭവിച്ചത്. ചൈനയിൽ നിന്നും അഴിച്ചു വിടുന്ന ഈ അപകടകരമായ ആരോഗ്യ സാഹചര്യം എത്രത്തോളം ലോകത്തിന് സഹിക്കാൻ പറ്റും?.

ഇത് ഇല്ലാതാക്കണം. ലോകത്ത് ഇനി ഇങ്ങനെയൊരു സാഹചര്യം ഉണ്ടാവാതിരിക്കാൻ ചൈനയ്ക്ക് നിലവിൽ മറ്റു രാജ്യങ്ങളുടെ സഹായം ആവശ്യമാണ് - റോബർട്ട് പറഞ്ഞു.

നേരത്തെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും കൊവിഡ് വ്യാപനത്തിൽ ചൈനയെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നു.